Connect with us

35 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിക്കുന്നു!; ഇന്ത്യന്‍ ടുവിനായി കമല്‍ഹാസനൊപ്പം ഈ താരവും

Malayalam

35 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിക്കുന്നു!; ഇന്ത്യന്‍ ടുവിനായി കമല്‍ഹാസനൊപ്പം ഈ താരവും

35 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിക്കുന്നു!; ഇന്ത്യന്‍ ടുവിനായി കമല്‍ഹാസനൊപ്പം ഈ താരവും

കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ഇന്ത്യന്‍ 2. ഇപ്പോഴിതാ ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരം കൂടിയെത്തുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ഇന്ത്യന്‍ 2 വില്‍ കമല്‍ഹാസനൊപ്പം സത്യരാജും പ്രധാന കഥാപാത്രത്തിലെത്തുന്നുവെന്നാണ് വിവരം. 35 വര്‍ഷത്തിന് ശേഷമാണ് കമല്‍ഹാസനും സത്യരാജും ഒരു സിനിമയില്‍ ഒന്നിക്കുന്നത്.

ഇന്ത്യന്‍ 2′ വില്‍ നടന്‍ നെടുമുടി വേണുവിന് പകരക്കാരനായി മലയാളി താരം നന്ദു പൊതുവാള്‍ അഭിനയിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ളയാണ് ആരാധകരെ അറിയിച്ചത്. നെടുമുടി വേണുവുമായി നന്ദു പൊതുവാളിനുള്ള രൂപ സാദൃശ്യമാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ഇതിനോടകം നെടുമുടി വേണുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൊതുവാളിനെ വെച്ച് പൂര്‍ത്തീകരിക്കും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേകും കഴിഞ്ഞ കോവിഡ് കാലത്ത് അന്തരിച്ചിരുന്നു. അദ്ദേഹത്തിന് പകരക്കാരനായി കാര്‍ത്തിക്കാണ് സിനിമയിലെത്തുന്നത്.

സെപ്റ്റംബര്‍ രണ്ടാം വാരം മുതല്‍ സിനിമയുടെ ഷൂട്ടിങ് പുനരാരംഭിക്കുമെന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. 1996 ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു. എസ്.ശങ്കറാണ് സിനിമയുടെ സംവിധാനം നിര്‍വഹിച്ചത്. അന്ന് നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. 1996 ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ഡ്രി കൂടിയായിരുന്നു സിനിമ.

More in Malayalam

Trending

Recent

To Top