സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്, ഞാന്‍ അടുക്കാറില്ല; ടിനി ടോം പറയുന്നു !
സ്റ്റേജ് ഷോകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയതാണ് ടിനി ടോം. മിമിക്രി എന്ന കലാരൂപം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊടുത്തതിൽ പ്രധാന പങ്ക് വഹിക്കുകയും അതിലൂടെ പ്രേക്ഷകരുടെ ഇഷ്‌ട താരവുമായി മാറി. മിമിക്രിയിലൂടെ സിനിമയിലേക്ക് വരുകയും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു.
ഇപ്പോഴിതാ കോമഡി ചെയ്യുമ്പോള്‍ ബോഡി ഷെയ്മിങ്ങാണെന്ന് പറഞ്ഞ് വരുന്നത് മോശമാണെന്ന് ടിനി ടോം. പാവപ്പെട്ട മിമിക്രിക്കാര് ഈ വരുമാനം കൊണ്ടാണ് ജീവിക്കുന്നതെന്നും അവരെ വേദനിപ്പിക്കരുതെന്നും ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.
‘ഞാന്‍ സുരേഷ് ഗോപിയുടെ കൂടെ നടന്നാല്‍ എന്നെ ചാണകം, സംഘി എന്ന് വിളിക്കും. സുരേഷേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തി ഇഷ്ടമാണ്. ഞാനൊരു സംഘിയോ കമ്മിയോ കൊങ്ങിയൊ ഒന്നുമല്ല. നല്ലത് ചെയ്യുമ്പോള്‍ അതിന്റെ കൂടെ നില്‍ക്കുന്ന ആളാണ് ഞാന്‍. ഹിന്ദു ആകുന്നതും ക്രിസ്ത്യാനി ആവുന്നതും നമ്മുടെ ചോയിസ് അല്ലല്ലോ. ആക്‌സിഡന്റ്‌ലി നമ്മള്‍ ജനിച്ചു പോകുന്നതാണ്. പിന്നെ എന്തിനാണ് ഈ വേര്‍തിരിവുകള്‍. പിന്നെ ഈ കാലഘട്ടത്തില്‍ പോയിസണ്‍ കൂടുതലായിട്ട് വരുകയാണ്. നമ്മളൊരു കോമഡി ചെയ്തിട്ടുണ്ടെങ്കില്‍ ബോഡി ഷെയ്മിങ്ങാണന്നൊക്കെ പറയും,’ ടിനി ടോം പറഞ്ഞു.മുമ്പ് കോമഡി ഷോകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഗായത്രി എന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് കുക്കറി ചാനല്‍ നടത്തിക്കൂടെ എന്ന് ടിനി ടോം പറയുന്ന ഓഡിയോ ക്ലിപ് വൈറലായതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.
‘അത് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നതാണ്. ആ കുട്ടിയെ എനിക്കറിയാം. ആ കുട്ടി ചെറിയ റോള്‍ ചെയ്യാന്‍ വേണ്ടി സിനിമയില്‍ വന്നതാണ്. എന്നോട് വന്ന് റോള്‍ ചോദിച്ചിരുന്നു. പെണ്‍കുട്ടികള്‍ വന്നാല്‍ പ്രത്യേകിച്ച് ഞാന്‍ അകലം പാലിക്കുന്നുണ്ട്. കാലഘട്ടം മാറി. സിനിമയില്‍ വന്ന് അവസരം ചോദിക്കുന്ന പെണ്‍കുട്ടികളെ എനിക്ക് പേടിയാണ്. ഞാന്‍ അടുക്കാറില്ല. അപ്പോള്‍ അവര്‍ ജാഡയാണെന്ന് പറയും.
