ഫൈനലി ആ ദിവസം വന്നു, നമ്മള്‍ രണ്ടുപേരും രണ്ട് സ്ഥലത്തായിപ്പോയി ;അമൃതയും ഗോപിയും ഒന്നിച്ചതിന് ശേഷമുള്ള ആദ്യ ലൈവ് വീഡിയോ വൈറൽ!
ഈ അടുത്താണ് ഗോപി സുന്ദറും അമൃത സുരേഷും പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ഈ സന്തോഷ വാര്‍ത്ത പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളായിരുന്നു താരങ്ങള്‍ക്ക് നേരിടേണ്ടി വന്നത്. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ തങ്ങളുടേതായ സന്തോഷങ്ങള്‍ കണ്ടെത്തുകയാണ് ഗോപി സുന്ദറും അമൃത സുരേഷും.
വിമർശനങ്ങൾക്കിടയിലും ഇരുവരും ജീവിതം ആഘോഷമാക്കുന്നത് അവരുടെ സന്തോഷങ്ങൾക്കായി സമയം കണ്ടെത്തുന്നതിലൂടെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃതയും ഗോപി സുന്ദറും. ഇരുവരും ജീവിതത്തിൽ ഒരുമിച്ചു എന്ന വാർത്തകൾക്ക് ശേഷം ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ചേര്‍ന്നുനിന്നൊരു ഫോട്ടോ പങ്കിട്ടായിരുന്നു ഇവര്‍ തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഈ ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവാണ് ഗോപി സുന്ദറെന്നും അമൃത പറഞ്ഞിരുന്നു. പാട്ടും ഡാന്‍സുമൊക്കെയായി ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും പങ്കുവെച്ചിരുന്നു. തങ്ങളുടെ പുതിയ പാട്ട് വരുന്നതിന് മുന്നോടിയായാണ് ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമിലൂടെയായി ലൈവില്‍ വന്നത്. ഇടയ്ക്ക് വെച്ച് അമൃതയും അദ്ദേഹത്തിനൊപ്പം ചേരുകയായിരുന്നു.
ഞങ്ങളുടെ പുതിയ പാട്ടായ തൊന്തരവ് റിലീസ് ചെയ്യുകയാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്. ഒത്തിരിയാളുകള്‍ ഹായ് പറയുന്നുണ്ട്. എല്ലാവരോടും ഞാന്‍ ഹായ് പറയുന്നുവെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു. അമ്മയും ലൈവിലുണ്ടല്ലോയെന്ന് പറഞ്ഞ് അമ്മയ്ക്കും ഗോപി ഹായ് പറഞ്ഞിരുന്നു. ആളുകളുടെ ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചിരുന്നു.
അമൃതയുടെ സ്വന്തം ശബ്ദത്തില്‍ ഈ പാട്ട് കേള്‍ക്കാം. ഇതൊരു മെലഡി സോംഗാണ്. പാട്ടിന്റെ കുറച്ച് വരികള്‍ ഞാന്‍ പാടാം, അതിന് ശേഷം അമൃത പാടിക്കോയെന്ന് ഗോപി പറഞ്ഞപ്പോള്‍ ഞാന്‍ പാടിയാല്‍ ആള് കൂടുമെന്നായിരുന്നു അമൃത പറഞ്ഞത്. പാട്ടിന്റെ രണ്ട് വരി പാടാന്‍ കഴിഞ്ഞാല്‍ നല്ലതായിരിക്കുമെന്ന് പറഞ്ഞായിരുന്നു ഗോപി പാടിയത്. അതിന് ശേഷമായാണ് അമൃതയും പാടിയത്. ഇതില്‍ കൂടുതല്‍ പാടാന്‍ പറ്റില്ല, പുറത്താണെന്നായിരുന്നു അമൃത പറഞ്ഞത്.
കാണാന്‍ പറ്റുന്നുണ്ടോയെന്നായിരുന്നു അമൃതയുടെ ചോദ്യം. എങ്ങനെയുണ്ട്, നിനക്കവിടെ നെറ്റ് കണക്ഷനൊക്കെയുണ്ടോയെന്നായിരുന്നു ഗോപി സുന്ദര്‍ അമൃതയോട് ചോദിച്ചത്. ഫൈനലി ആ ദിവസം വന്നു, നമ്മള്‍ രണ്ടുപേരും രണ്ട് സ്ഥലത്തായിപ്പോയി.
അമ്മയൊക്കെ ലൈനിലുണ്ടെന്നായിരുന്നു ഗോപി സുന്ദര്‍ അമൃതയോട് പറഞ്ഞത്. അമ്മ ഹായ് പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് നല്‍കുന്ന കുഞ്ഞുസമ്മാനമാണ് ഈ പാട്ട്. കേട്ടിട്ട് അഭിപ്രായം പറയണം. ഷെയര്‍ ചെയ്യണമെന്ന് പറഞ്ഞായിരുന്നു അമൃത പോയത്. അമൃതയ്ക്ക് ഗോപി ഫ്‌ളൈയിംഗ് കിസ് നല്‍കിയപ്പോള്‍ അമൃതയും തിരിച്ച് നല്‍കിയിരുന്നു. ഒരുപാട് സ്‌നേഹവും പിന്തുണയുമെല്ലാമുണ്ട്. സന്തോഷവുമുണ്ട്. ഞങ്ങളുടെ ആദ്യത്തെ ഓണമാണ് വരാന്‍ പോവുന്നത്. ഓണത്തിനും ഞങ്ങള്‍ പാട്ടുമായി വരുന്നുണ്ടെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.
