Connect with us

അത് നേരിട്ട് വിളിച്ച് പറഞ്ഞ് ക്ഷമ ചോദിക്കാനുള്ള ധൈര്യം ഇല്ല; ആര്യയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു!

TV Shows

അത് നേരിട്ട് വിളിച്ച് പറഞ്ഞ് ക്ഷമ ചോദിക്കാനുള്ള ധൈര്യം ഇല്ല; ആര്യയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു!

അത് നേരിട്ട് വിളിച്ച് പറഞ്ഞ് ക്ഷമ ചോദിക്കാനുള്ള ധൈര്യം ഇല്ല; ആര്യയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഫുക്രു!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്‍ട താരമായി ആര്യ എത്തിയിട്ട് വര്‍ഷങ്ങളായി. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്‍ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു മലയാളികള്‍ ആര്യയെ ഒരു കലാകാരി എന്ന തരത്തില്‍ കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ബിഗ് ബോസ് എന്ന വലിയ പ്രൊജക്ടിന്റെ ഭാഗമായതോടെയാണ് ആര്യയെ എല്ലാവരും ഇഷ്‍ടപ്പെടാനും മനസ്സിലാക്കാനും തുടങ്ങിയത് .

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 2 യിലെ കട്ട ചങ്ക്‌സ് ആയിരുന്നു ആര്യ ബഡായി യും വീണയും ഫുക്രുവും മഞ്ജു പത്രോസും എല്ലാം. ബിഗ്ഗ് ബോസിന് പുറത്തും അവര്‍ എല്ലാം ആ സൗഹൃദം സൂക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആര്യ ഉത്തരവാദിത്വം ഏറ്റെടുത്ത് നടത്തിയ, തന്റെ ഏറ്റവും വലിയ സ്വപ്‌നമായ അനിയത്തി അഞ്ജനയുടെ കല്യാണത്തിന് അവരില്‍ ചിലരെ കണ്ടില്ല. വീണയുടെ വരവ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താന്‍ വരാത്തതിന്റെ കാരണം പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് ഫുക്രു.

ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് കല്യാണത്തിന് പോകാത്തതിന്റെ കാരണം ഫുക്രു പറഞ്ഞത്. എനിക്കൊരു ചേച്ചിയെ പോലെ തന്നെയാണ്, ചേച്ചി തന്നെയാണ് ആര്യ. പക്ഷെ അവളുടെ അനിയത്തിയുടെ കല്യാണത്തിന് പോകാന്‍ പറ്റിയില്ല. അത് വേറെ ഒന്നും കൊണ്ടല്ല, തിരക്കായിരുന്നു. അത് നേരിട്ട് വിളിച്ച് പറഞ്ഞ് ക്ഷമ ചോദിക്കാനുള്ള ധൈര്യം ഇല്ല, അതുകൊണ്ട് ഈ അഭിമുഖത്തിലൂടെ പരസ്യമായി മാപ്പ് പറയുന്നു, നീ മനസ്സിലാക്കണം- ഫുക്രു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.ആര്യയും വീണയും തെറ്റി പിരിഞ്ഞത് കൊണ്ടാണ് വീണ അനിയത്തിയുടെ കല്യാണത്തിന് വരാതിരുന്നത് എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ആ വാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എടുത്തിട്ട് ആര്യയും വീണയും ട്രോള്‍ ചെയ്തത് വൈറലായിരുന്നു. ഇതുവരെ പിരിഞ്ഞില്ല, ഇനി പറഞ്ഞ് പിരിക്കേണ്ട എന്ന തരത്തിലായിരുന്നു ആ ട്രോളുകള്‍.

ആര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു അനിയത്തിയുടെ കല്യാണം. മരിക്കുന്നതിന് മുന്‍പ് അച്ഛന്‍ പറഞ്ഞ വാക്ക് പാലിക്കുകയായിരുന്നു ആര്യ. അച്ഛന്റെ സ്ഥാനത്ത് നിന്ന്, ചേച്ചിയായി ചെയ്യേണ്ട കടമകള്‍ ചെയ്ത് ആര്യ അനിയത്തിയുടെ കല്യാണം ഗംഭീരമാക്കിയതിനെ പ്രശംസിച്ച് ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കള്‍ പോലും രംഗത്ത് വന്നിരുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top