‘വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല’; സിനിമ കാണേണ്ടെന്ന തീരുമാനം ആരെങ്കലും എടുത്തിട്ടുണ്ടെങ്കില്‍ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്ന് ആമിര്‍ ഖാന്

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്ഖാന്. താരത്തിന്റെ ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത രീതിയിലുള്ള ബോയ്ക്കോട്ട് ആഹ്വാനം നടക്കുന്നുണ്ട്. അതിനാല്‍ തന്നെ താന്‍ വളരെ കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറയുകയാണ് ആമിര്‍ ഖാന്.
‘വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. കഴിഞ്ഞ 48 മണിക്കൂറുകളായി ഞാന്‍ ഉറങ്ങിയിട്ടില്ല. തമാശ പറഞ്ഞതല്ല. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. പല ചിന്തകളാണ് മനസിലൂടെ കടന്നുപോകുന്നത്. അതിനാല്‍ ഞാന്‍ പുസ്തകം വായിക്കുകയോ ഓണ്‍ലൈനില്‍ ചെസ്സ് കളിക്കുകയോ ആണ് ചെയ്യുന്നത്. ആഗസ്റ്റ് 11ന് ശേഷം മാത്രമാണ് എനിക്ക് ഉറങ്ങാന്‍ കഴിയുക’ എന്നും ആമിര്‍ വ്യക്തമാക്കി.
ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ സങ്കടമുണ്ടെന്നും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചുരുന്നില്ലെന്നും ആമിര്‍ പറഞ്ഞു. ‘പ്രേക്ഷകരില്‍ എനിക്ക് വിശ്വാസമുണ്ട്. സിനിമ കാണേണ്ടെന്ന തീരുമാനം ആരെങ്കലും എടുത്തിട്ടുണ്ടെങ്കില്‍ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ കൂടുതല്‍ ആളുകള്‍ സിനിമ കാണണമെന്നാണ് എന്റെ ആഗ്രഹം. നൂറുകണക്കിന് ആളുകളുടെ പരിശ്രമമാണിത്’ എന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ലാല്‍ സിങ് ഛദ്ദയ്ക്ക് എതിരെ നടക്കുന്ന ബോയ്കോട്ട് ക്യാംപെയ്നില്‍ മുന്‍പും പ്രതികരണവുമായി നടന് രംഗത്തെത്തിയിരുന്നു. ‘ചിലര്‍ പറയുന്നത് ഞാന്‍ ഇന്ത്യയെ ഇഷ്ടപ്പെടാത്ത ഒരാളാണ് എന്നാണ്. അങ്ങനെ വിശ്വസിക്കുന്നതില്‍ എനിക്ക് സങ്കടമുണ്ട്. അത് അവര്‍ മാത്രം വിശ്വസിക്കുന്നുതാണ്. പക്ഷേ അത് ശരിയല്ല. ചിലര്‍ക്ക് അങ്ങനെ തോന്നുന്നത് ദൗര്‍ഭാഗ്യകരമാണ്. അങ്ങനെയല്ല. ദയവായി എന്റെ സിനിമ ബഹിഷ്കരിക്കരുത്. ദയവായി എന്റെ സിനിമ കാണുക’ എന്നായിരുന്നു ആമിര്‍ പറഞ്ഞിരുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...