മക്കള്‍ എനിക്ക് തന്ന അവാര്‍ഡാണ്, ഞാന്‍ കഷ്ടപ്പെട്ട് മേടിച്ചതല്ല; എന്റെ പാട്ടിനെ ഇനീം ഞാന്‍ നിങ്ങള്‍ക്ക് തരാം; എല്ലാവർക്കും നന്ദി അറിയിച്ച് നഞ്ചിയമ്മ !
മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം നേടിയ നഞ്ചിയമ്മയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചു. മുഖ്യമന്ത്രി നഞ്ചിയമ്മയ്ക്കു കൈകൊടുത്തു. മറുപടിയായി നഞ്ചിയമ്മയുടെ നിറഞ്ഞ ചിരി. തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണ ഉദ്ഘാടനത്തിലായിരുന്നു അഭിമാനവും ആഹ്ലാദവും സമന്വയിച്ച നിമിഷങ്ങള്‍.
‘എന്റെ മനം നിറഞ്ഞ്, കണ്ണ് നിറഞ്ഞ്. നമ്മള്‍ടെ മുഖ്യമന്ത്രി, മക്കള്‍… എല്ലാവര്‍ക്കും നന്ദി. മക്കള്‍ എനിക്ക് തന്ന അവാര്‍ഡാണ്. ഞാന്‍ കഷ്ടപ്പെട്ട് മേടിച്ചതല്ല. എന്റെ പാട്ടിനെ ഇനീം ഞാന്‍ നിങ്ങള്‍ക്ക് തരാം. ഇനീം മക്കള്‍ ഉള്ളിലുണ്ട്. അവരെ സര്‍ക്കാര്‍ പൊറത്ത് കൊണ്ടുവരണം.
എന്റെ പാട്ട് പുടിച്ചാ എടുത്താല്‍ മതിയെന്നാണ് സച്ചി സാറിനോട് പറഞ്ഞത്. എനിക്ക് കൊറേ പറയാനും പാടാനുമുണ്ട്. എന്റെ ശബ്ദം പോയി. കൊറേ പരിപാടികളുണ്ടായിരുന്നു. അതുകൊണ്ടാണ്. എല്ലാരും മന്നിക്കണം”. ഒരു പാട്ടുകൂടി പാടിത്തരാമെന്നു പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ സദസ്സ് കൈയടിച്ചു. നഞ്ചിയമ്മ വീണ്ടും പാടി… ”കലക്കാത്ത സന്ദനമേരം വെഗുവേഗാ പൂത്ത്റിക്ക്…’
‘
