News
സൂര്യ സെ ക്സിയാണ്, പക്ഷെ എന്റെ ടൈപ് അല്ല; വീണ്ടും വൈറലായി തൃഷയുടെ വാക്കുകള്‍
സൂര്യ സെ ക്സിയാണ്, പക്ഷെ എന്റെ ടൈപ് അല്ല; വീണ്ടും വൈറലായി തൃഷയുടെ വാക്കുകള്‍
സൂരെരെ പൊട്രിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിയിരിക്കുകയാണ് സൂര്യ. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരമാണ് സൂര്യയും തൃഷയും. ഇപ്പോഴിതാ സൂര്യയെ പറ്റി തൃഷ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായവുകയാണ്. 2013 ല്‍ സ്റ്റാര്‍ വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന ടോക് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തൃഷ.
സെ ക്സിയാണ്, പക്ഷെ എന്റെ ടൈപ് അല്ല എന്ന് തോന്നിയ ഒരു നടനേതാണെന്നായിരുന്നു തൃഷയോടു ചോദിച്ച ചോദ്യം. നടന് സൂര്യ എന്നായിരുന്നു തൃഷയുടെ മറുപടി. ആറ്, മൗനം പേസിയാത് തുടങ്ങിയ സിനിമകളില്‍ സൂര്യയും തൃഷയും ഒന്നിച്ച് അഭിനയിച്ചിരുന്നു. സുന്ദരനായ നടന്റെ പേര് പറയാന്‍ തൃഷയോട് പറഞ്ഞപ്പോള്‍ നടന് കമല്‍ഹാസന്റെ പേരാണ് തൃഷ പറഞ്ഞത്.
പ്രായം കുഞ്ഞ സെ ക്സിയായ നടനേതെന്ന ചോദ്യത്തിന് ഗൗതം കാര്‍ത്തിക്ക് എന്നായിരുന്നു തൃഷ നല്കിയ മറുപടി. തൃഷയോടൊപ്പം നടന് ജീവയും അന്ന് ഷോയില്‍ പങ്കെടുത്തിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേര് കമന്റുകളും രേഖപ്പെടുത്തുന്നുണ്ട്.
തൃഷ വിജയ് സേതുപതിയോടൊപ്പമെത്തിയ 96 എന്ന സിനിമ ഏറെ ജനപ്രീതി നേടിയിരുന്നു. മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വമാണ് തൃഷയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. കുന്ദവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ തൃഷ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ ജിത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന റാം എന്ന സിനിമയിലും തൃഷ എത്തുന്നുണ്ട്.
