വലിയ ചടങ്ങ് നടക്കുമ്പോൾ ഇരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല… ഞങ്ങളെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല; അമ്മയുടെ ഉദ്ഘാടന വേദിയില്‍ നടിമാര്‍ നിന്നതിന് കാരണം വ്യക്തമാക്കി ഹണി റോസ്
വലിയ ചടങ്ങ് നടക്കുമ്പോൾ ഇരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല… ഞങ്ങളെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല; അമ്മയുടെ ഉദ്ഘാടന വേദിയില്‍ നടിമാര്‍ നിന്നതിന് കാരണം വ്യക്തമാക്കി ഹണി റോസ്
വലിയ ചടങ്ങ് നടക്കുമ്പോൾ ഇരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല… ഞങ്ങളെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല; അമ്മയുടെ ഉദ്ഘാടന വേദിയില്‍ നടിമാര്‍ നിന്നതിന് കാരണം വ്യക്തമാക്കി ഹണി റോസ്
താരസംഘടന അമ്മയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന സമയം സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ നടന്മാര്‍ വേദിയിലിരുന്നപ്പോള്‍ നടിമാര്‍ സമീപത്ത് നില്‍ക്കുകയായിരുന്നു. ഹണി റോസ്, രചന നാരായണന്‍ക്കുട്ടി തുടങ്ങിയ നടിമാര്‍ വേദിയ്ക്ക് അരികില്‍ നില്‍ക്കുന്ന ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനമാണ് ഉയരുന്നത്. ഇപ്പോൾ ഇതാ വിവാദത്തിൽ പ്രതികരണവുമായി ‘അമ്മ’ എക്സിക്യൂട്ടിവ് അംഗം ഹണി റോസ് രംഗത്തെത്തി. തങ്ങളെ ആരും മാറ്റി നിർത്തിയിട്ടില്ലെന്നും പല തവണ ഇരിക്കാൻ ആവശ്യപ്പെട്ടെന്നും ഹണി റോസ് പറഞ്ഞു.
‘ഈ പറയുന്ന വിവാദ കുറിപ്പ് ഞാന്‍ കണ്ടിട്ടില്ല.ഇങ്ങനൊരു വിവാദത്തെ പറ്റി അറിഞ്ഞിട്ടുമില്ല. അതുകൊണ്ട് അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ. അമ്മയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങായിരുന്നു നടന്നത്. എന്നെയോ മറ്റൊരു മെമ്പറെയോ അവിടെ ആരും മാറ്റി നിര്‍ത്തിയിട്ടില്ല. ഇവിടെ വന്ന് ഇരിക്കൂ എന്ന് മറ്റ് കമ്മിറ്റി മെമ്പേഴ്‌സ് പറഞ്ഞതാണ്.
എന്നാല്‍ എക്‌സിക്യൂട്ടീവ് മെമ്പർ എന്ന നിലയ്ക്ക് ഞങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ പല ജോലികളും ഉണ്ടായിരുന്നു, ജില്ല കമ്മിറ്റി മെമ്പേഴ്‌സിനും അവരുടേതായ ജോലികള്‍ ഉണ്ട്. ഇത്രയും വലിയ ചടങ്ങ് നടക്കുമ്പോൾ ഇരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ചില കാര്യങ്ങള്‍ ചെയ്തിട്ട് ഓടി വന്ന് നിൽക്കുമ്പോഴാണെന്ന് തോന്നുന്നു ഈ പറയുന്ന ചിത്രം എടുത്തത്. ഞാനും രചനയും മാത്രമല്ല പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ മറ്റ് കമ്മിറ്റിമെമ്പേഴ്സും അവിടെ നില്‍ക്കുന്നുണ്ടായിരുന്നു.
ഇങ്ങനൊരു വിഷയം ഇത് കഴിഞ്ഞ് ഉണ്ടാകും എന്ന് കരുതിയില്ലല്ലോ ഞങ്ങള്‍ അവിടെ നിന്നത്. സ്ത്രീകള്‍ അവിടെ നിന്നു എന്നത് മാത്രം ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ് ഈ പ്രശ്‌നം. സ്ത്രീകള്‍ എന്ന നിലയില്‍ ഒരു വിവേചനവും അമ്മയില്‍ ഇല്ല. എല്ലാ അംഗങ്ങളെയും അമ്മ ഒരുപോലെയാണ് കാണുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ഹണി റോസ് വ്യക്തമാക്കി.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...