എനിക്ക് കൃത്യമായ രാഷ്ട്രീയവും രാഷ്ട്രബോധവും ഒക്കെയുണ്ട്, എല്ലാവര്ക്കും അത് ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം പക്ഷെ കയ്യടി വാങ്ങാന്‍ വേണ്ടി മാത്രമാകരുത് ; ടൊവിനോ പറയുന്നു !
ടൊവിനോ നായകനാകുന്ന ‘തല്ലുമാല’ സോഷ്യൽ മീഡിയയിലും പുറത്തും വലിയ ശ്രദ്ധയാണ് നേടുന്നത്.
ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന് വമ്പന്‍ രീതിയില്‍ തന്നെ നടക്കുകയാണ്. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പ്രോമോഷന് പരിപാടികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷന് ഭാഗമായി മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തല്ലുമാലയില്‍ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടൊവിനോ തോമസ്. ഖാലിദ് റഹ്മാന്റെ മുമ്പുള്ള സിനിമകളില്‍ രാഷ്ട്രീയം പറയുന്നുണ്ടല്ലോ അതുപോലെ തല്ലുമാലയില്‍ ഉണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
തല്ലുമാല അങ്ങനെ ഒരു സിനിമയല്ലെന്നും തുടക്കം മുതല്‍ അവസാനം വരെ ഫുള്‍ ജോളിയാണെന്നുമാണ് ടൊവിനോ പറയുന്നത്, സറ്റയര്‍ പോലെയുള്ള എന്തെങ്കിലും ഉണ്ടെങ്കിലെ ഉള്ളു എന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ക്കുന്നു. സിനിമയില്‍ രാഷ്ട്രീയം പറയുന്നവരെ ഒറ്റപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ടോവിനോയുടെ മറുപടി ഇങ്ങനെ .
സിനിമയില്‍ രാഷ്ട്രീയം പറയണം എന്നില്ല, പക്ഷെ പറഞ്ഞാല്‍ ഒരു കുഴപ്പവുമില്ലെന്നും ടൊവിനോ പറയുന്നു. ‘എനിക്ക് കൃത്യമായ രാഷ്ട്രീയവും രാഷ്ട്രബോധവും ഒക്കെയുണ്ട്, എല്ലാവര്ക്കും അത് ഉണ്ടാകണം എന്നാണ് എന്റെ അഭിപ്രായം പക്ഷെ കയ്യടി വാങ്ങാന്‍ വേണ്ടി മാത്രമാകരുത് എന്ന കൃത്യമായ ബോധം എനിക്കുണ്ട്. ഇവിടെ ആകെ കയ്യടി മാത്രമേ ഉണ്ടാകുന്നുള്ളൂ,’ ടൊവിനോ പറയുന്നു.
നീരജ് മാധവ് ഇട്ട പോസ്റ്റ് പ്രധാന്യമുള്ളതായി തോന്നിയെന്നും ആര്‍ക്കും നമ്മുടെ അഭിപ്രായം ഒന്നും അറിയണ്ടയെന്നും ഏത് പക്ഷമാണ് എന്നത് മാത്രമാണ് അറിയേണ്ടത്തതെന്നും ആയിരുന്നു നീരജിന്റെ പോസ്റ്റ് എന്നാണ് ടൊവിനോ പറയുന്നത്. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് തല്ലുമാലക്ക് ലഭിച്ചത്. ഇരുപതുവയസുകാരനായ മണവാളന് വസീമായാണ് സിനിമയില്‍ ടൊവിനോ എത്തുന്നത്. ദുബായിലും കണ്ണൂരിലുമായിരുന്നു ചിത്രീകരണം. ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
