വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരെന്ന് ഷൈന്‍ ടോം ചാക്കോ; ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് ടോവിനോ തോമസ്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാ വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യം ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് പറയുകയാണ് നടന്. മനുഷ്യന് എന്ന പരിഗണന പോലും നല്‍കാതെ ചിലര്‍ പ്രകോപിപ്പിക്കുകയാണെന്ന് നടന് ഷൈന്‍ ടോം ചാക്കോ ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാത്രമല്ല, ചോദ്യം ചോദിക്കുന്നതിന് പകരം പ്രകോപിപ്പിക്കുകയാണ് ചിലരെന്ന് ടോവിനോ തോമസ് പറഞ്ഞു. ഈ വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണയ്ക്കുന്നതായും ടൊവിനോ പറഞ്ഞു.
തല്ലുമാല എന്ന സിനിമയുടെ റിലീസിന് മുന്നോടിയായാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും ഒരുക്കിയ മുഹ്സിന് പെരാരി, നിര്‍മാതാവ് ആഷിഖ് ഉസ്മാന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഓഗസ്റ്റ് 12ന് തിയേറ്ററില്‍ എത്തുന്ന തല്ലുമാലയുടെ ബുക്കിംഗ് ജി.സി.സിയില്‍ ആരംഭിച്ചു കഴിഞ്ഞു. ടോവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവരാണ് തല്ലുമാലയില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാന്‍ അവറാന് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യവാരം തന്നെ സംഘടിപ്പിക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തുടർന്ന് രണ്ടുമാസത്തിനകം നിയമനിർമാണം പൂർത്തിയാക്കുമെന്നാണ് വിവരം. ഹേമാ കമ്മിറ്റി...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനും അപകടം പറ്റിയെന്നുള്ള വാർത്തകൾ പുറത്തെത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...