അലി ഫസലും റിച ചഡ്ഢയും വിവാഹിതരാകുന്നു; വിവാഹ തീയതി പുറത്ത് !
Published on
ബോളിവുഡ് താരങ്ങളായ അലി ഫസലും റിച ചഡ്ഡയും വിവാഹിതരാകുന്നു. അടുത്ത മാസമാണ് ഇരുവരുടേയും വിവാഹം നടക്കുക.ഡൽഹിയിൽ അടുത്ത മാസം അവസാനത്തോടെ വിവാഹ ചടങ്ങുകൾ നടക്കും.
സംഗീത്, മെഹന്ദി തുടങ്ങി വിപുലമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക. പിന്നാലെ മുംബൈയിൽ സുഹൃത്തുക്കൾക്കായി റിസപ്ഷനും നടത്തും. 350-400 അതിഥികൾക്കാകും ക്ഷണമുണ്ടാവുക.
കോവിഡ് പ്രതിസന്ധി ഒഴിഞ്ഞാല്‍ ഉടന്‍ വിവാഹമുണ്ടാകുമെന്നും താരങ്ങൾ അറിയിച്ചിരുന്നു .വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ഉടനെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അലി നേരത്തെ പറഞ്ഞത്.നടി റിച്ച ഛദ്ദയുടേയും നടന് അലി ഫസലിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ബോളിവുഡ് സിനിമാ ലോകം.
Continue Reading
You may also like...
Related Topics:Bollywood
