തമിഴില്‍ രജനികാന്തിനൊപ്പം അഭിനയിച്ചു,ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം, മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും; അക്ഷയ് കുമാർ പറയുന്നു !
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടനാണ് അക്ഷയ് കുമാർ. എന്നാൽ, സമീപകാലത്ത് തീയേറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്റെ ചിത്രങ്ങളെല്ലാം തുടരെ പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്. ആനന്ദ് എൽ. റായിയുടെ രക്ഷാബന്ധൻ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.” അതേസമയം മലയാളത്തിലെ സൂപ്പര്‍ താരം മോഹൻലാലിനൊപ്പം മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ അക്ഷയ് കുമാർ.
തമിഴില്‍ രജികാന്തിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനാണ് ഇഷ്ടമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. മോഹന്‍ലാലിനൊപ്പം അഭിനയിപ്പിക്കുമോയെന്ന് പ്രിയദര്‍ശനോട് ചോദിക്കുമെന്നും ഒരുമിച്ച് സിനിമ ചെയ്യാന്‍ സാധിച്ചാല്‍ അതൊരു ബഹുമതിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അക്ഷയ് കുമാറിന്റെ വാക്കുകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രക്ഷാ ബന്ധന്റെ പ്രചാരണ പരിപാടിയില്‍ മലയാളി ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റ് ആക്കിയിട്ടുള്ള താങ്കള്‍ എന്നാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ആരാധകന്റെ ചോദ്യം. തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് ഒരേയൊരു പ്രശ്‌നം ഭാഷയാണെന്നും തനിക്ക് വേണ്ടി മറ്റൊരാള്‍ ശബ്ദം നല്‍കുന്നതിനോട് താല്‍പ്പര്യമില്ലെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.
‘മലയാള സിനിമയില്‍ അഭിനയിക്കാന്‍ സന്തോഷം മാത്രമേ ഉള്ളൂ. പക്ഷേ പ്രശ്‌നമുണ്ട്, മലയാളം സംസാരിക്കാന്‍ എനിക്ക് അറിയില്ല. എനിക്ക് എന്റെ സ്വന്തം ശബ്ദത്തില്‍ സംസാരിക്കാനാണ് ഇഷ്ടം. മറ്റൊരാള്‍ എനിക്ക് വേണ്ടി ശബ്ദം നല്‍കുന്നതില്‍ താല്‍പ്പര്യമില്ല. എനിക്ക് മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ ഒരു സിനിമ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായി കരുതുന്നു.’ അക്ഷയ് കുമാര്‍ പറഞ്ഞു.
അക്ഷയ് കുമാറിന്റെ രക്ഷാ ബന്ധന്‍ നാളെ തിയേറ്ററുകളില്‍ എത്തും. തന്റെ സഹോദരിമാര്‍ക്ക് നല്ല ഭാവി ഉറപ്പാക്കാന്‍ ജീവിതം ത്യജിക്കാന്‍ തയ്യാറായ ഒരു ജ്യേഷ്ഠന്റെ കഥ പറയുന്ന രക്ഷാ ബന്ധന്റെ തിരക്കഥ രചിച്ചിരിക്കുന്നത് കനികയും ഭര്‍ത്താവ് ഹിമാന്‍ഷു ശര്‍മ്മയും ചേര്‍ന്നാണ്. ആഴ്ചകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അക്ഷയ്ക്ക് പുറമെ ഭൂമി പെഡ്‌നേക്കര്‍, സഹെജ്മീന്‍ കൗര്‍, ദീപിക ഖന്ന, സാദിയ ഖത്തീബ്, സ്മൃതി ശ്രീകാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആനന്ദ് എല്‍ റായ് ആണ് ചിത്രത്തിന്റെ സംവിധാനം.