നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല; വ്യക്തിഹത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ക്ക് താല്‍പര്യമെന്ന് ഷൈൻ ടോം ചാക്കോ !
മലയാളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ അടുത്തിടെ പുറത്തിറങ്ങി വിജയമായി മാറിയ ഭൂരിഭാഗം സിനിമകളുടെയും ഭാഗമായിരുന്നു താരം.കൂടാതെ ഷൈന്‍ ടോം ചാക്കോ പങ്കെടുക്കുന്ന അഭിമുഖങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട് .
ചോദ്യങ്ങള്‍ക്ക് വ്യത്യസ്ത മറുപടി നല്‍കുന്ന ഷൈനിന്റെ ശൈലി തന്നെയാണ് ഇതിന് കാരണം. ഇപ്പോഴിതാ ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷൈന്‍ ടോം. . . .
സിനിമകളുടെ പ്രമോഷനുകളുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിക്കാത്തവരാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ.
തല്ലുമാല സിനിമയുമായി ബന്ധപ്പെട്ട് ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഒരു വിഭാഗം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് ഷൈന്‍ ടോമിന്റെ വിമര്‍ശനം. ഷൈനിന്റെ വാക്കുകൾ ഇങ്ങനെ
നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേണലിസം പഠിച്ച പിള്ളേരല്ല. അവരാണ് വന്നിരുന്ന് ചോദ്യങ്ങള്‍ ചോദിക്കുന്നത്. അവര്‍ക്ക് ഇങ്ങനെയുള്ള വിഷയങ്ങള്‍ ചോദിക്കേണ്ട കാര്യമില്ല. വ്യക്തിപത്യ ചെയ്യുക, ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക, ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ക്ക് താല്‍പര്യമെന്ന് ഷൈന്‍ വിമര്‍ശിച്ചു.ഒരു മനുഷ്യനെന്ന പരിഗണനയില്ലാതെയാണ് ചിലര്‍ പ്രകോപിപ്പിക്കുന്നതെന്നും ഷൈന്‍ ടോം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷൈനിന്റെ പരാമര്‍ശത്തെ പിന്തുണച്ച് ടോവിനോയും രംഗത്തെത്തി.
കാലഘട്ടത്തിന്റെ പ്രസ്‌നമാണിതെന്ന് ടോവിനോ പറഞ്ഞു. ക്ലിക്ക് ബൈറ്റിനും കണ്ടന്റിന്റെ കാഴ്ചക്കാരെയും കൂട്ടാന്‍ നോക്കുമ്പോള്‍ ഇത് മനുഷ്യരാണെന്ന കാര്യം മറക്കരുതെന്ന് ടോവിനോ പറഞ്ഞു.അദ്ദേഹം ഒരു മനുഷ്യരല്ലേ, അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുക.
ആരെയും ദ്യോഹിച്ചിട്ടല്ലല്ലോ നമ്മുടെ കണ്ടന്റിന് റീച്ചുണ്ടാക്കേണ്ടത് ടോവിനോ പറഞ്ഞു.അതേസമയം, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘തല്ലുമാല’ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ടോവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്മാന്‍ അവറാന്‍ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.
