റോബിനെ കണ്ട് പൊട്ടിക്കരഞ്ഞ് ‘അമ്മ; കാണാനോടിയെത്തി ഗർഭിണി വിമർശകർക്ക് റോബിന്റെ വമ്പൻ മുന്നറിയിപ്പ്
ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെ ശ്രദ്ധ നേടിയ മത്സരാർത്ഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. വലിയൊരു ആരാധകവൃന്ദത്തെ തന്നെ ഷോയിലൂടെ സ്വന്തമാക്കാൻ റോബിനു സാധിച്ചിരുന്നു.ഷോ അവസാനിച്ചിട്ടും ഉദ്ഘാടനങ്ങളും മറ്റുമായി തിരക്കിലാണ് റോബിൻ. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം.ബിഗ് ബോസിൽ എത്തും മുൻപു തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ. ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്. കൗമുദി ടീവിയിലെ ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ എന്ന പരമ്പരയും ഏറെ ജനപ്രീതി നേടിയതാണ്.
എട്ടു മാസത്തോളം ബിഗ് ബോസിനെക്കുറിച്ച് പഠിച്ച ശേഷമാണ് ഡോക്ടർ റോബിൻ ഹൗസിലേക്ക് വന്നത്. ഡോക്ടർ എന്ന പ്രൊഫഷനും ബിഗ് ബോസിന് വേണ്ടി മാറ്റിവെച്ചു. മറ്റ് മത്സരാർത്ഥികളിൽ നിന്ന് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന മത്സരാർത്ഥി കൂടിയാണ് റോബിൻ. ഹൗസിലെ കുറച്ച് മത്സരാർത്ഥികൾ ഒഴികെ ബാക്കിയുള്ളവർ ഒരുമിച്ച് വിമർശിക്കപ്പെട്ട അവസ്ഥ വരെയുണ്ടായിട്ടുണ്ട്. പ്രകോപിതനാവുമെങ്കിലും പല സന്ദർഭങ്ങളിലും റോബിൻ പ്രശ്നങ്ങളെ സൗമ്യമായി കൈകാര്യം ചെയ്യാറുമുണ്ട്.
ബിഗ് ബോസ് സംപ്രേക്ഷണം ചെയ്യുന്ന സമയത്തും റോബിൻ പുറത്തായതിന് ശേഷവും ഡോക്ടർ റോബിൻ തന്നെയാണ് പ്രേക്ഷകരുടെ മുന്നിലെ ഹീറോ. ഷോ അവസാനിച്ചിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ബിഗ് ബോസ് ഷോയുടെ അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല.
ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ എല്ലാ മത്സരാർത്ഥികൾക്കും ആരാധകർ സ്വീകരണം നൽകിയെങ്കിലും റോബിന് ലഭിച്ച സ്വീകരണം ഒരു മത്സരാർത്ഥിക്കും ലഭിച്ചിട്ടില്ല. എല്ലാ മത്സരാർത്ഥികളും ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും മറ്റ് പരിപാടികളുമായി തിരക്കിലാണ്. ബിഗ് ബോസ് മത്സരാർത്ഥികൾ എത്തുമ്പോൾ കുറച്ച് പേർ ഒത്തുകൂടും എന്നല്ലാതെ വലിയ തരംഗം ഒന്നും സൃഷ്ടിക്കാറില്ല. എന്നാൽ റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർത്ഥിയുടെ കാര്യത്തിൽ അങ്ങനെയെല്ല.
ഓരോ സ്ഥലങ്ങളിലും ഉദ്ഘാടനത്തിന് എത്തുമ്പോൾ ജനസാഗരമാണ് റോബിനെ സ്വീകരിക്കാൻ വേണ്ടി എത്തുന്നത്. തന്നെ കാണാൻ എത്തുന്നവരെ ഒട്ടും തന്നെ നിരുത്സാഹപ്പെടുത്താതെ അവർക്ക് ഒപ്പം സമയം ചിലവഴിക്കുകയും ചെയ്യും. കഴിഞ്ഞ ദിവസം കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ നൂറ് കണക്കിനാളുകളാണ് റോബിനെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നത്.റോബിനെ ഒരു നോക്ക് കാണാൻ വെയിലന്നോ മഴയെന്നോ നോക്കാതെയാണ് അവിടേക്ക് ആരാധകർ ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തിയപ്പോൾ റോബിനെ കാണാൻ വന്ന ഒരമ്മ റോബിനെ തലോടിക്കൊണ്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ആ അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
അതുപോലെ തന്നെ നിറവയറുമായെത്തി റോബിനെ കാണാൻ വന്ന യുവതിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. റോബിൻ ഞങ്ങളുടെ അനിയനാണ്. ഞങ്ങളുടെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണ്ടേ, എന്നാണ് അവർ പ്രതികരിച്ചത്.ഇതൊക്കെ കണ്ട് ന്നവർ പൊട്ടിക്കട്ടേ.. അല്ലാതെ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് വന്നാൽ എൻ്റെ വായിൽ ഇരിക്കുന്നത് കേൾക്കും’, റോബിൻ പറഞ്ഞു.
ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസിൻ്റെ നാട്ടിൽ എത്തി ഇത്രയുമധികം സ്വീകരണം ലഭിച്ചതിലുള്ള സന്തോഷം റോബിൻ പ്രകിടിപ്പിക്കുന്നുണ്ട്.
റോബിൻ പറഞ്ഞത്: ‘ഇന്ന് കുറച്ച് പേർക്ക് ഒക്കെ കുരുപൊട്ടും. കൊല്ലത്തെ എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ.. കാണണേ.. കൊല്ലത്ത് വന്നിട്ട് എൻ്റെ ഡയലോഗ് പറയാതെ പോകുന്നത് എങ്ങിനെയാ..’
ബിഗ് ബോസ് വീട്ടിൽ റോബിൻ പറയാറുള്ള ആ ഡയലോഗും ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചു. പിന്നീട് റോബിൻ പറഞ്ഞത് ഇങ്ങനെയാണ്: ‘എന്നോട് ബിഗ് ബോസ് വീട്ടിൽ വെച്ച് കുറച്ച് പേർ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്ക്രീൻ സ്പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവർക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടിൽ വന്നിട്ട്, അതായത് നമ്മുടെ നാട്ടിൽ’, റോബിൻ ആരാധകരോട് പറഞ്ഞത്
