Connect with us

കെജിഎഫ് മൂന്നില്‍ ഫഹദ് ഫാസിലും!; സൂചന നല്‍കി ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഹോംബേല്‍ ഫിലിംസ്

Malayalam

കെജിഎഫ് മൂന്നില്‍ ഫഹദ് ഫാസിലും!; സൂചന നല്‍കി ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഹോംബേല്‍ ഫിലിംസ്

കെജിഎഫ് മൂന്നില്‍ ഫഹദ് ഫാസിലും!; സൂചന നല്‍കി ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഹോംബേല്‍ ഫിലിംസ്

ഏറെ ആരാധകരുള്ള സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വമ്പന്‍ വിജയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകന്‍ പ്രശാന്ത് നീലും സൂചന നല്‍കിയിരുന്നു.

പിന്നാലെ ഒക്ടോബറില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കെജിഎഫിന്റെ നിര്‍മാതാവ് വിജയ് കിരാഗണ്ടൂര്‍ കഴിഞ്ഞ മാസം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മലയാളികളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഒരു സൂചന മാത്രമാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ഹോംബേല്‍ ഫിലിംസ് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തില്‍ നടന്‍ ഫഹദ് ഫാസില്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് കമ്പനി നല്‍കുന്നത്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാള്‍ ആയിരുന്നു. ഹോംബേല്‍ ഫിലിംസിന്റെ ജന്മദിന ആശംസകളാണ് ഇതിന്റെ സൂചന നല്‍കുന്നത്. ചുറ്റുപാടില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഖനനം ചെയ്യുന്ന, അതിശയകരമായ പ്രകടനത്തിലൂടെ അമ്പരപ്പിക്കുന്ന, ‘മെത്തേഡ് ആക്ടിംഗിന്റെ’ രാജാവിന് ആശംസകള്‍ എന്നാണ് നിര്‍മാതാക്കള്‍ കുറിച്ചിരിക്കുന്നത്.

കെജിഎഫ് ഒന്നാം ഭാഗത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ഏപ്രില്‍ 2022ന് തിയേറ്ററിലെത്തിയ രണ്ടാം ഭാഗം 500 കോടിയിലേറെ കളക്ഷന്‍ നേടിയിരുന്നു. ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്ത്, രവീണ ടണ്ഡന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

More in Malayalam

Trending

Recent

To Top