Connect with us

മഞ്ജു വാര്യര്‍ പറയുന്നതിന് ഞാനും ടിബി മിനിയും ഒക്കെ ലൈക്ക് കൊടുക്കുന്നു. നാളത്തെ ചര്‍ച്ചയില്‍ ഇങ്ങനെ പറയണം, ഇങ്ങനെ ചോദിക്കണം എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ചാറ്റ് ചെയ്യുന്നതായിട്ടാണ് ആ വ്യാജഗ്രൂപ്പിലുള്ളത്; ബൈജു കൊട്ടാരക്കര പറയുന്നു

Malayalam

മഞ്ജു വാര്യര്‍ പറയുന്നതിന് ഞാനും ടിബി മിനിയും ഒക്കെ ലൈക്ക് കൊടുക്കുന്നു. നാളത്തെ ചര്‍ച്ചയില്‍ ഇങ്ങനെ പറയണം, ഇങ്ങനെ ചോദിക്കണം എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ചാറ്റ് ചെയ്യുന്നതായിട്ടാണ് ആ വ്യാജഗ്രൂപ്പിലുള്ളത്; ബൈജു കൊട്ടാരക്കര പറയുന്നു

മഞ്ജു വാര്യര്‍ പറയുന്നതിന് ഞാനും ടിബി മിനിയും ഒക്കെ ലൈക്ക് കൊടുക്കുന്നു. നാളത്തെ ചര്‍ച്ചയില്‍ ഇങ്ങനെ പറയണം, ഇങ്ങനെ ചോദിക്കണം എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ചാറ്റ് ചെയ്യുന്നതായിട്ടാണ് ആ വ്യാജഗ്രൂപ്പിലുള്ളത്; ബൈജു കൊട്ടാരക്കര പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവതയ്ക്ക് വേണ്ടി സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തോതിലുള്ള സൈബര്‍ അക്രമണമാണ് നടക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ചില വ്യക്തികളിലൂടേയും യൂട്യൂബ് ചാനല്‍ വഴിയുമാണ് ഇത്തരം അക്രമമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

ദിലീപിന് എതിരായി സംസാരിക്കുന്നവരെ അങ്ങ് നശിപ്പിച്ച് കളയാം എന്ന തോന്നലുമായി കുറേ ആളുകള്‍ ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ട്. നേരത്തേയും അത് ഉണ്ട്. 2017 ല്‍ നടി ആക്രമിക്കപ്പെടുകയും പിന്നീട് ദിലീപ് ജയിലിലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുറച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപിനെ നല്ലവനാക്കി കാണിക്കാനും ഈ കേസിനെ കുറിച്ച് നല്ലത് പറയുന്നവരെ കരിവാരിതേക്കാനുമാണ് ഈ ചാനലുകള്‍ ഉപയോഗിക്കുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ആളുകളെ കുറിച്ച് ഒരുപാട് അനാവശ്യങ്ങളും ചീത്തവിളികളുമൊക്കെ കാണാന്‍ സാധിക്കും. െ്രെകംബ്രാഞ്ച് ഈ അടുത്ത് ദിലീപിന്റെ അനിയന്‍ അനുപിന്റെ വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പ് വരെ കിട്ടി. ബി സന്ധ്യ ഐ പി എസ്, മഞ്ജു വാര്യര്‍, ആലപ്പി അഷ്‌റഫ്, നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, ടിബി മിനി, പിന്നെ എന്റെ പേരും അടങ്ങുന്ന വ്യാജ ഗ്രൂപ്പായിരുന്നു അത്.

ദിലീപിനെതിരെ ആരൊക്കെ സംസാരിച്ചിട്ടുണ്ടോ അവരുടെയാല്ലാം പേരുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. എന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടും ചാറ്റിങ് നടത്തുകയാണ്. മഞ്ജു വാര്യര്‍ പറയുന്നതിന് ഞാനും ടിബി മിനിയും ഒക്കെ ലൈക്ക് കൊടുക്കുന്നു. നാളത്തെ ചര്‍ച്ചയില്‍ ഇങ്ങനെ പറയണം, ഇങ്ങനെ ചോദിക്കണം എന്നൊക്കെ പറഞ്ഞ് ഞങ്ങള്‍ ചാറ്റ് ചെയ്യുന്നതായിട്ടാണ് ആ വ്യാജഗ്രൂപ്പിലുള്ളതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

ഈ വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം പുറത്ത് വന്നതോടെ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ഷോണ്‍ ജോര്‍ജിന്റെ കയ്യില്‍ നിന്നാണ് ഇതെല്ലാം വന്നതെന്ന് അറിയാന്‍ സാധിക്കും. ആ ഷോണ്‍ ജോര്‍ജിന്റെ നമ്പറും ഞങ്ങളുടെ കൈവശമുണ്ട്. എന്തായാലും അക്കാര്യങ്ങളൊക്കെ പൊലീസ് അന്വേഷിച്ച് കഴിയട്ടെ. അപ്പോള്‍ അത് സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.

ദിലീപ് എന്ന് ജയിലില്‍ ആയോ അന്ന് മുതല്‍ പിആര്‍ വര്‍ക്കിന്റെ ബഹളമാണ്. നിരവധി ആളുകളാണ് ചാനലുകളുമാണ് അദ്ദേഹത്തിന് വേണ്ടി പണിയെടുക്കുന്നത്. എന്തിന് വേണ്ടിയാണ് ഇതെല്ലാമെന്ന് അന്വേഷണം കഴിയുന്നതോടെ പുറത്ത് വരും. ബാലചന്ദ്രകുമാര്‍ എന്ന വ്യക്തി തെളിവുകളുടെ കുമ്പാരവുമായി പൊതുസമൂഹത്തിന് മുന്നിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തെ കുടുക്കാനായി വ്യാജ ബലാത്സംഗ കേസുവരെ ഉണ്ടാക്കി.

ബാലചന്ദ്രകുമാര്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പെണ്ണിനെ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞാണ് കേസുണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ ആ സ്ത്രീ ഒളിവിലാണെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. ആ കേസ് സംബന്ധിച്ച് പൊലീസ് റിപ്പോര്‍ട്ട് കൊടുത്തു. പരാതി വ്യാജമാണെന്നും അതില്‍ കഴമ്പില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു.

തന്റെ ചാനലില്‍ ഏറ്റവും കൂടുതല്‍ പോവുന്നത് ദിലീപിന്റെ ന്യൂസുകളാണല്ലോയെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അത് ശരിയായ കാര്യമാണ്. ദിലീപുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുമ്പോള്‍ ഞങ്ങള്‍ അതിനെ ശക്തമായി പിന്തുടരുന്നുണ്ട്. കേസില്‍ എന്ത് സംഭവിക്കുന്നു, അതിജീവിതയ്ക്ക് നീതി കിട്ടുമോ എന്നെല്ലാം അറിയാം ഞങ്ങളുടെ വലിയൊരു ടീം ആ കേസിന് പിന്നാലെ തന്നെയുണ്ട്.

അതിജീവിതയ്ക്ക് നീതി കിട്ടണമെന്ന വാശി ഞങ്ങള്‍ക്കുണ്ട്. ഓരോ സ്ത്രീകളുടേയും പ്രാര്‍ത്ഥനായാണ് ഞങ്ങളെ ഇതിന് പിന്നാലെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. അത് കൊണ്ടാണ് ഇത്രയധികം ന്യൂസുകള്‍ വരുന്നത്. നടി ആക്രമിക്കപ്പെട്ടത് സംബന്ധിച്ച വാര്‍ത്തകള്‍ മറ്റെല്ലാം ചാനലുകളും നിര്‍ത്തിയാലും ഞങ്ങള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ കാരണം അത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ മാറ്റണം എന്ന ആവശ്യം തള്ളി. ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക കെ അജിതയാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ അപേക്ഷ തള്ളിക്കൊണ്ടുള്ള അറിയിപ്പ് നല്‍കി. ആവശ്യം തള്ളാനുള്ള കാരണം ഹൈക്കോടതി വ്യക്തമാക്കിയിട്ടില്ല.നേരത്തെ നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. സിബിഐ കോടതി മൂന്നില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കേസ് മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിരുന്നു.

കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top