News
ഭാഗ്യ നമ്പറിന് വേണ്ടി ലേലം വിളിച്ച് ബഷീര്‍ ബഷി; സ്വന്തമാക്കിയത് 85000 രൂപ മുടക്കി; ഇത് മൂന്നാം തവണയാണ് ഭാഗ്യനമ്പർ സ്വന്തമാക്കുന്നത്; പുത്തൻ സന്തോഷം പങ്കുവച്ച് ബഷീർ ബഷി!
ഭാഗ്യ നമ്പറിന് വേണ്ടി ലേലം വിളിച്ച് ബഷീര്‍ ബഷി; സ്വന്തമാക്കിയത് 85000 രൂപ മുടക്കി; ഇത് മൂന്നാം തവണയാണ് ഭാഗ്യനമ്പർ സ്വന്തമാക്കുന്നത്; പുത്തൻ സന്തോഷം പങ്കുവച്ച് ബഷീർ ബഷി!
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ഇപ്പോൾ എന്നും വാർത്തകളിൽ നിറയാറുണ്ട്. കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്റെ സന്തോഷത്തിൽ ബഷീര്‍ ബഷി പങ്കുവെയ്ക്കുന്ന എല്ലാ വിശേഷങ്ങളും മലയാളി കുടുംബപ്രേക്ഷകർക്കും പ്രിയപ്പെട്ടതാണ്. രണ്ട് ഭാര്യമാരുള്ളതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന താരമാണ് ബഷീര്‍. എന്നാൽ അതൊന്നും ബഷീറിന്റെ കുടുംബജീവിതത്തെ ബാധിക്കാറില്ല എന്നതാണ് സത്യം. ബഷീറും രണ്ടു ഭാര്യമാരും ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.
വലിയ പെരുന്നാള്‍ ആഘോഷത്തിനിടയിലാണ് ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറത്ത് പറയുന്നത്. പിന്നാലെ കുടുംബത്തില്‍ നടന്ന വിശേഷങ്ങളും താരങ്ങള്‍ പങ്കുവെച്ചു. ഇപ്പോഴിതാ കാറിന് ലക്കി നമ്പര്‍ സ്വന്തമാക്കിയ കഥയാണ് ബഷീര്‍ പറയുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ഈ വിശേഷങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത്.
1234 എന്ന ഫാന്‍സി നമ്പറിന്റെ ലേലം വിളിക്കുന്ന ദിവസം ഇന്നാണെന്ന് പറഞ്ഞാണ് ബഷീര്‍ സംസാരിച്ച് തുടങ്ങിയത്. ഓണ്‍ലൈനിലൂടെയാണ് താരം ഇതില്‍ പങ്കെടുത്തതും. എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് വിളിക്കാനായി ഒരാളേ ഉണ്ടാവാറുള്ളൂ. ഇത്തവണ രണ്ടുപേരുണ്ട്. അതുകൊണ്ട് ലേലം വിളി കുറിച്ച് ടൈറ്റാണ്. 2020 ലും 2021 ലും ലേലം വിളിയിലൂടെയായാണ് ഇതേ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ്.
ഏത് വണ്ടിയാണ് ഇത്തവണ ഇറക്കുന്നതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ പിറന്നാളിന് മുന്‍പായി എന്തായാലും പുതിയ വണ്ടി ഇറക്കും. കഴിഞ്ഞ രണ്ട് തവണയും അങ്ങനെയായിരുന്നുവെന്ന് ബഷീര്‍ പറയുന്നു.
ലേലം വിളിയെ കുറിച്ചും താന്‍ പങ്കെടുക്കുന്നത് എങ്ങനെയാണെന്നും ബഷീര്‍ പറഞ്ഞിരുന്നു. ഇത്തവണ ലേലം വിളിക്കുന്നതില്‍ എന്നെ പോലെ വല്ല ഭ്രാന്തന്മാരും ആണെങ്കില്‍ ലക്ഷങ്ങളിലേക്ക് കയറി പോവുമോ എന്ന ടെന്‍ഷനുണ്ട്. അതിനൊപ്പം നെറ്റ് വര്‍ക്ക് പ്രശ്നം വരുമോയെന്നുള്ള പേടിയുണ്ടെന്നും ബഷീര്‍ പറയുന്നു.
ഈ പ്രാവശ്യം ലേലം കൈയ്യില്‍ നിന്നും പോവാന്‍ ചാന്സുണ്ടെന്ന സംശയം ബഷീറിന് ഉണ്ടായിരുന്നു. എന്നാല്‍ ഇത് നമുക്ക് തന്നെ കിട്ടുമെന്നാണ് മഷൂറ വിശ്വസിച്ചത്. അത് പറയുകയും ചെയ്തു. ആദ്യം ടെന്ഷനിലായെങ്കിലും വിട്ട് കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ബഷീര്‍ പറഞ്ഞത്. ഒടുവില്‍ ലേലം സ്വന്തമാക്കി ഇഷ്ട നമ്പര്‍ ബഷീര്‍ സ്വന്തമാക്കിയിരിക്കുകയാണ്.
15000 രൂപയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 85000 ലായിരുന്നു. അങ്ങനെ മൂന്നാം തവണയും തന്റെ ലക്കി നമ്പര്‍ തന്നെ സ്വന്തമാക്കിയ സന്തോഷം ബഷീറിനൊപ്പം ഭാര്യമാരും പങ്കുവെച്ചു. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ വണ്ടിയെ കുറിച്ചുള്ള വിശേഷങ്ങള്‍ പറയുന്നതായിരിക്കും. പുതിയ വണ്ടിയുടെ പേപ്പര്‍ വര്‍ക്കെല്ലാം ക്ലിയറാണെന്നും താരം പറഞ്ഞു.
ഈ നമ്പര്‍ എന്റെയൊരു ഐഡന്റിയാണ്. വണ്ടി നമ്പര്‍ മനസിലാക്കി ഒത്തിരിപ്പേര് ഫോട്ടോയെടുക്കാനും സംസാരിക്കാനുമെല്ലാം വരാറുണ്ടെന്നും താരം സൂചിപ്പിച്ചിരുന്നു. എന്തായാലും പുതിയ വണ്ടിയുമായി വരുന്ന ബഷീറിന്റെ വിശേഷങ്ങളറിയാനാണ് ഏവരും കാത്തിരിക്കുന്നത്.
about basheer bashi
