‘സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ടവരോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായി സംസാരിക്കുന്ന മികച്ച ആക്ഷേപഹാസ്യമാണ് മഹാവീര്യര്‍; പ്രശംസിച്ച് സംവിധായകന് മാരി സെല്‍വരാജ്

നിവിന്‍ പോളി- എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യരെ പ്രശംസിച്ച് സംവിധായകന് മാരി സെല്‍വരാജ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് നേരെ നടക്കുന്ന അനീതികളെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്ന ആക്ഷേപഹാസ്യമാണ് മഹാവീര്യരെന്നാണ് അദ്ദേഹം പറയുന്നത്. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സമൂഹത്തെക്കുറിച്ചും നീതിയെക്കുറിച്ചും അടിച്ചമര്‍ത്തപ്പെട്ടവരോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കുന്ന അനീതികളെക്കുറിച്ചും സൂക്ഷ്മമായി സംസാരിക്കുന്ന മികച്ച ആക്ഷേപഹാസ്യമാണ് മഹാവീര്യര്‍. അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകളെന്നും മാരി സെല്‍വരാജ് ട്വീറ്റ് ചെയ്തു.
അതേസമയം രണ്ടാഴ്ച്ച പിന്നീട്ട് ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫാന്റസിയോടൊപ്പം രാഷ്ട്രീയവും പറയുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ട ആശയക്കുഴപ്പം മൂലം ക്ലൈമാക്സ് ഭാഗത്തില്‍ മാറ്റങ്ങളോടെയാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നത്. എം മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കിയത് എബ്രിഡ് ഷൈന്‍ തന്നെയാണ്.
പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ‘മഹാവീര്യര്‍’ നിര്‍മ്മിച്ചിരിക്കുന്നത്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...