serial news
നട്ടപ്പാതിരായ്ക്ക് മകളോടൊപ്പം നടുറോഡില്‍ ഡാന്‍സ് ; അമ്മയും മോളുമാണെന്ന് കണ്ടാല്‍ പറയില്ല; സംഭവം വൈറലായപ്പോൾ ആണ് ഈ നടി ആരെന്ന് മനസിലായത്; കളിവീട് സീരിയലിലെ ‘അമ്മ അടിപൊളി; ഉമാ നായരുടെ ഡാൻസ് വീഡിയോ !
നട്ടപ്പാതിരായ്ക്ക് മകളോടൊപ്പം നടുറോഡില്‍ ഡാന്‍സ് ; അമ്മയും മോളുമാണെന്ന് കണ്ടാല്‍ പറയില്ല; സംഭവം വൈറലായപ്പോൾ ആണ് ഈ നടി ആരെന്ന് മനസിലായത്; കളിവീട് സീരിയലിലെ ‘അമ്മ അടിപൊളി; ഉമാ നായരുടെ ഡാൻസ് വീഡിയോ !
മിനിസ്ക്രീൻ പ്രേക്ഷർക്ക് സുപരിചിതയായ താരമാണ് ഉമാ നായർ. വർഷങ്ങളായി താരം സിനിമ സീരിയൽ ഇൻഡസ്ട്രിയിലുണ്ട് താനും. എന്നാൽ 72-ാമത്തെ സീരിയലായ വാനമ്പാടിയിലെ കഥാപാത്രത്തിനാണ് കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചത്. താരത്തിൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കൂടുതലൊന്നും ഇതുവരെ ആർക്കും അറിയില്ലായിരുന്നു.
ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലൂടെയാണ് ഉമ പ്രേക്ഷക പ്രിയം നേടിക്കൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴിതാ മകള്‍ക്കൊപ്പം ഉള്ള ഒരു വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് നടി.
നട്ടപ്പാതിരായ്ക്ക് നടുറോഡില്‍ വച്ച് മകള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന ഒരു റീല്‍ വീഡിയോ ആണ് ഉമ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. മകള്‍ക്ക് ഒപ്പത്തിനൊപ്പം തന്നെ ഉമയും ചുവട് വയ്ക്കുന്നുണ്ട്. കോസ്റ്റിയൂമും സ്റ്റെപ്പും എല്ലാം മനോരഹമാണ്. വീഡിയോ ഒരിക്കല്‍ കണ്ടവര്‍ ഒന്നില്‍ കൂടുതല്‍ തവണ ആവര്‍ത്തിച്ച് കാണാതെ പോകില്ല എന്ന് കമന്റുകളില്‍ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
‘മകള്‍ ഉറ്റ സുഹൃത്തായി തനിയ്ക്കൊപ്പം വളരുമ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് ഉമ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. വിത്ത് മൈ ലവ് എന്ന ക്യാപ്ഷനോടെ മകള്‍ ഗൗരിയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്. റബേക്ക സന്തോഷ്, കൃഷ്ണ പ്രഭ, മാളവിക കൃഷ്ണദാസ് തുടങ്ങിയ സെലിബ്രിറ്റികളടക്കം പലരും പറയുന്നു, ‘എന്തൊരു ക്യൂട്ട്’ ആണ് വീഡിയോ എന്ന്.
തന്റെ സീരിയല്‍ വിശേഷങ്ങളും മറ്റുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ഉമ നായര്‍, സ്വകാര്യ ജീവിതത്തെ കുറിച്ചോ മക്കളെ കുറിച്ചോ ഉള്ള കാര്യങ്ങള്‍ ഒന്നും സോഷ്യല്‍ മീഡിയയിലോ അഭിമുഖങ്ങളിലോ വലിച്ചിഴയ്ക്കാറുണ്ടായിരുന്നില്ല. മൂത്ത മകള്‍ ഗൗരിയുടെ കല്യാണ നിശ്ചയത്തിന് ശേഷമാണ് മക്കള്‍ക്കൊപ്പമുള്ള റീല്‍ വീഡിയോസും ഫോട്ടോകളുമായി ഉമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തുടങ്ങിയത്.
തേങ്ങുന്ന മനസ്സുകള്‍ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ഉമ നായര്‍ കരിയര്‍ ആരംഭിയ്ക്കുന്നത്. തുടര്‍ന്ന് നിനയ്ത്താലെ സുഖംതാനെടി എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചു. ഹരിഹരന് പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. തുടര്‍ന്ന് മലയാളത്തില്‍ ചെറുതും വലുതുമായ ഒത്തിരി വേഷങ്ങള്‍ ചെയ്തു. സൂര്യന്റെ മരണം എന്ന സീരിയലിലൂടെയാണ് ഉമ മിനിസ്ക്രീനിലേക്ക് വഴിമാറിയത്. തുടര്‍ന്ന് ഇങ്ങോട്ട് 20 ഓളെ പരമ്പരകളില്‍ അഭിനയിച്ചു.
about umaa nair
