Malayalam
പൃഥ്വിരാജ് കടുവയില്‍ മീശയില്‍ പിടിച്ചു വലിച്ചു എന്തിനോ ശ്രമിക്കുന്നുണ്ടായിരുന്നു; പോസ്റ്റുമായി രശ്മി ആര് നായര്‍
പൃഥ്വിരാജ് കടുവയില്‍ മീശയില്‍ പിടിച്ചു വലിച്ചു എന്തിനോ ശ്രമിക്കുന്നുണ്ടായിരുന്നു; പോസ്റ്റുമായി രശ്മി ആര് നായര്‍
ഷാജി കൈലാസ്-പ്രിഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കടുവ. മികച്ച പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. 50 കോടിയലധികം രൂപ ചിത്രം തീയറ്ററുകളില്‍ നിന്നും നേടിയിരുന്നു. ഏറെ നാളത്തെ നിയമക്കുരുക്കിനും വിവാദങ്ങള്‍ക്കും പിന്നാലെയാണ് ചിത്രം റിലീസിനെത്തിയത്. ഷാജി കൈലാസിന്റെ സംവിധാന തികവില്‍ പൃഥിരാജ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
സംയുക്ത മേനോന്, വിവേക് ഒബ്റോയി, പ്രിയങ്ക, റീനു മാത്യൂസ്, മീനാക്ഷി, അര്ജുന് അശോകന്, സച്ചിന് ഖദേക്കര്‍, സുദേവ് നായര്‍, രാഹുല്‍ മാധവ്, ദിലീഷ് പോത്തന്, അജു വര്‍ഗ്ഗീസ്സ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഭിനന്ദന് രാമാനുജന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജേക്ക്സ് ബിജോയ്, എസ് താമന് എന്നിവര്‍ ചേര്‍ന്നാണ്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്!സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് ജിനു.
ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഒരു മാസം പിന്നിടുമ്പോള്‍ കടുവയിലെ പൃഥ്വിരാജിന്റെ അഭിനയത്തെക്കുറിച്ച് പറയുകയാണ് മോഡലും ആക്ടിവിസ്റ്റുമായ രശ്മി ആര് നായര്‍.
രശ്മിയുടെ കുറിപ്പിങ്ങനെ,
പൃഥ്വിരാജ് കടുവയില്‍ മീശയില്‍ പിടിച്ചു വലിച്ചു എന്തിനോ ശ്രമിക്കുന്നുണ്ടായിരുന്നു. എനിക്ക് തോന്നുന്നു മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഒക്കെ ഐക്കോണിക് മീശപിരി ആണ് ഉദ്ദേശിച്ചതെന്നു അടുത്ത പടം മുതല്‍ അതൊരു സബ് ടൈറ്റില്‍ ആയി എഴുതി കാണിക്കുകയാണെങ്കില്‍ ആളുകള്‍ക്ക് മനസിലായേനെ.
