രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന്റ മക്കളായ വിനീതും ധ്യാനും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്.
താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്ടെയ്ന്മെന്റ് അവാര്‍ഡ് 2022 വിന്റെ വേദിയിലാണ് ദീര്‍ഘ കാലമായുള്ള രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ശ്രീനിവാസനെ സ്നേഹചുംബനം നല്കി മോഹന്‍ലാല്‍ സ്വീകരിച്ചത്.
മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ദാസന് വിജയന് കൂട്ടുകെട്ട് ഒരുമിച്ച് വേദിയിലെത്തിയത് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു. പ്രമുഖ താരങ്ങളുള്‍പ്പടെ ലക്ഷക്കണക്കിന് മലയാളികളാണ് ഈ സ്നേഹമുഹൂര്‍ത്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
കോവിഡിനുശേഷം മലയാള സിനിമയിലെ വന്‍ താരനിര അണിനിരക്കുന്ന പ്രൗഡഗംഭീരമായ ഷോയാണ് മഴവില്‍ എന്റര്ടെയ്ന്മെന്റ് 2022 എന്ന പേരില്‍ സംപ്രേഷണത്തിന് ഒരുങ്ങുന്നത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...