Connect with us

പുട്ടു പോലെ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചു തള്ളി; ഭാര്യ തന്നെ മുറിയില്‍ പിടിച്ച് പൂട്ടിയിട്ടു എന്ന് പറഞ്ഞ് നടന്‍ അമല്‍ രാജ്‌ദേവ് !

serial

പുട്ടു പോലെ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചു തള്ളി; ഭാര്യ തന്നെ മുറിയില്‍ പിടിച്ച് പൂട്ടിയിട്ടു എന്ന് പറഞ്ഞ് നടന്‍ അമല്‍ രാജ്‌ദേവ് !

പുട്ടു പോലെ ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചു തള്ളി; ഭാര്യ തന്നെ മുറിയില്‍ പിടിച്ച് പൂട്ടിയിട്ടു എന്ന് പറഞ്ഞ് നടന്‍ അമല്‍ രാജ്‌ദേവ് !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷം ആരംഭിച്ച സീരിയല്‍ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു. ഉപ്പും മുളകും പോലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തന്നെയാണ് ചക്കപ്പഴവും ചര്‍ച്ച ചെയ്തത്. ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചായിരുന്നു അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയില്‍ വിജയിക്കുകയും ചെയ്തു. കുഞ്ഞുണ്ണിയുടേയും ലളിതാമ്മയുടേയും മക്കളുടേയും കഥയാണ് ചക്കപ്പഴം.
ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് അമല്‍ ജയദേവ്. അഭിനയിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി എന്തിനും തയ്യാറാണ്. പക്ഷെ ഒരു ഹ്രസ്വ ചിത്രത്തിന് വേണ്ടി പുകവലിച്ച് തള്ളിയ നടന്‍ ഇപ്പോള്‍ ഭാര്യയാല്‍ തീര്‍ത്ത അറസ്റ്റില്‍, വീട്ടുതടങ്കലിലാണ്. തന്റെ അസുഖ വിവരം അമല്‍ തന്നെയാണ് രസകരമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇപ്രകാരമാണ്;
”നടനായാല്‍ നടക്കാതിരിക്കാന്‍ പറ്റില്ലാല്ലോ …! നല്ല ഉഠട ചുമ, തൊണ്ടയില്‍ ഇന്‍ഫക്ഷനും ആയിട്ടുണ്ട്, പക്ഷെ പനിയില്ല, ചെറിയ കുളിര്, പിന്നെ കോവിഡാനന്തര ശ്വാസം മുട്ടലും ഉണ്ട്. കമ്പിളിപ്പുതപ്പ് വലിച്ചു മൂടി പുതച്ചുറങ്ങാനാണ് തോന്നുന്നത്. പക്ഷെ ചില ഡ്യൂട്ടികള്‍ ഒഴിയാന്‍ പറ്റില്ലാല്ലൊ.

ഒരു ഡബ്ബിംഗ് ഉണ്ട്, ആദീടെ സ്‌കൂളിലെ പിടിഎ മീറ്റിംഗും പരിപാടിയും, വൈകുന്നേരം ഒരു പ്രൊജക്ടിന്റെ ചര്‍ച്ചയും. തത്കാലം ആശുപത്രിയില്‍ പോയി രണ്ട് ഇഞ്ചക്ഷനും എടുത്ത് ആവിയും പിടിച്ച്, നിറയെ മരുന്നുമായി വീട്ടിലെത്തി. എന്നാല്‍ ഇവിടെ റസ്റ്റ് അല്ല അറസ്റ്റിലാ! (പേടിക്കേണ്ട റെസ്റ്റ് എടുക്കാനായി ഭാര്യയുടെ പണിയാണ്- പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു. ??)

രണ്ടു ദിവസം മുന്നെ ഒരു ഹ്രസ്വ ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. സംഗതി സെറ്റപ്പാ. നല്ല പിള്ളേരാ. പക്ഷെ പറഞ്ഞിട്ടെന്നാ കാര്യം പണി എനിക്കാ കിട്ടിയത്. കഥാപാത്രം പുകവലിക്കുന്നവനാ, പുട്ടു പോലെ ഒരു പാക്കറ്റ് വലിച്ചു തള്ളി ! അഭിനയം കഴിഞ്ഞ് കൈയ്യടിയും വാങ്ങി (കാശും കിട്ടിയേ) വീട്ടിലെത്തി. രാത്രിയായപ്പൊ അവന്‍ പണി തുടങ്ങി !

കടുത്ത ശ്വാസം മുട്ടലും ചുമയും. ഒരു വിധം നേരം വെളുപ്പിച്ച് ആശുപത്രിയിലെത്തി. ചൂണ്ടയില്‍ കൊത്തിയ ഇരയെപ്പോലെ അവര്‍ നിന്നതിനും ഇരുന്നതിനും കിടന്നതിനുമൊക്കെ ബില്ലോട് ബില്ല് ഒടുവില്‍ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞ് ഒരു കെട്ട് മരുന്നുകളുമായി – പോയി റെസ്റ്റെടുക്കൂ എന്ന ഉപദേശവും വാങ്ങി വീട്ടിലിരിപ്പാ. എന്തു ചെയ്യാനാ, അടങ്ങിയിരിക്ക്യാ തന്നെ !”

ആശുപത്രിയില്‍ നിന്നും എടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് അമലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചെത്തൂ എന്ന കമന്റുമായി ഓണ്‍സ്‌ക്രീന്‍ മക്കളായ ശ്രുതി രജനികാന്തും റാഫി മുഹമ്മദും എല്ലാം കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്.

Continue Reading
You may also like...

More in serial

Trending

Recent

To Top