നിരവധി സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ജീജ സുരേന്ദ്രന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ജീജ. ഇതിനിടെ നടി മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധ നേടുകയാണ്.
മോഹന്‍ലാലിനെപ്പെലെ അസാധ്യനായ മറ്റൊരു നടനില്ല. അദ്ദേഹത്തിന് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങളുമില്ല. ഏത് കഥാപാത്രം വേണമെങ്കിലും അദ്ദേഹം ചെയ്യും. ഉദ്ദാഹരണമായി ദീലിപ് ചെയ്ത കുഞ്ഞിക്കൂനന്, ചന്ത്പൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ ദീലിപിനല്ലാതെ മറ്റൊരാള്‍ക്ക് ചെയ്യാന്‍ പറ്റുമെങ്കില്‍ അത് മോഹന്‍ലാലിന് മാത്രമാണെന്നും അവര്‍ പറഞ്ഞു.
വളര്‍ന്ന് വരുന്ന ഒരഭിനേതാവിനും മോഹന്‍ലാലിനെ പോലെയാകാന്‍ പറ്റില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ മകന് അത് സാധ്യമാകുമായിരിക്കാം എന്നാലും അദ്ദേഹത്തിന് ഒപ്പമെത്താന്‍ പറ്റില്ലെന്നാണ് ജീജ പറയുന്നത്. അത്രയ്ക്ക് നല്ല അഭിനയവും പെരുമാറ്റവുമാണ് അദ്ദേഹത്തിന്റേത്.
അതുപോലെ സിനിമ മേഖലയില്‍ ഏറ്റവും കൂടുതല്‍ സ്നേഹമുള്ള വ്യക്തി ജയസൂര്യയാണെന്നും അവര്‍ പറഞ്ഞു. സ്വന്തം അമ്മയോട് കാണിക്കുന്ന അതേ സ്നേഹമാണ് തന്നോടും കാണിക്കുന്നത്. തങ്ങള്‍ ഇരുവരും ഒന്നിച്ചഭിനയിച്ച രണ്ട് സിനിമകളുടെ ലൊക്കേഷനിലും അദ്ദേഹം വരുമ്പോഴൊ ചേച്ചി എന്ന് വിളിച്ച് കെട്ടിപ്പിടിക്കും. നമ്മുക്കും ഒരു മകനോടുള്ള സ്നേഹമാണ് ജയസൂര്യയോട് തോന്നുകയെന്നും ജീജ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....