Malayalam
കേസില്‍ ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അപ്പുറത്ത് ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെയൊക്കെ ഹനിക്കുന്ന ഘടങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞു; അതിജീവിതയുടെ ജീവിതം ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന് ആശ ഉണ്ണിത്താന്‍
കേസില്‍ ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അപ്പുറത്ത് ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെയൊക്കെ ഹനിക്കുന്ന ഘടങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞു; അതിജീവിതയുടെ ജീവിതം ത്രിശങ്കു സ്വര്‍ഗ്ഗത്തിലെന്ന് ആശ ഉണ്ണിത്താന്‍
കേരളക്കരയാകെ ഒറ്റുനോക്കുന്ന കേസാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. കേസില്‍ അധിക കുറ്റപ്പത്രം സമര്‍പ്പിച്ചതിന് ശേഷമുള്ള അതിനിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഈ കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയും സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഡ്വ. ആശ ഉണ്ണിത്താന്‍. അതിജീവിതയുടെ ആശങ്ക പരിഹരിക്കാന്‍ കോടതിക്കും അന്വേഷണസംഘത്തിനും ഉത്തരവാദിത്തമില്ലേ എന്നാണ് ആശ ഉണ്ണിത്താന്‍ ചോദിക്കുന്നത്. ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ആശ ഉണ്ണിത്താന്‍ ഇതേ കുറിച്ച് പറഞ്ഞത്.
ഒരാളുടെ ജീവിതം ഇങ്ങനെ തൃശങ്കുസ്വര്‍ഗത്തില്‍ നിര്‍ത്തിക്കൊണ്ടേയിരിക്കണം എന്നാണോ പറയുന്നതെന്നു . കേസില്‍ ഒരാള്‍ കുറ്റവാളിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിന് അപ്പുറത്ത് ആ കേസില്‍ അതിജീവിതയുടെ ജീവിക്കാനുള്ള അവകാശത്തെയൊക്കെ ഹനിക്കുന്ന ഘടങ്ങള്‍ കൂടി കടന്നുവന്നുകഴിഞ്ഞുവെന്നും ജഡ്ജിന്റെ കീഴിലുള്ള സമയത്ത് നടിയെ ആക്രമിച്ച കേസിലെ ദൃശ്യത്തിലേക്ക് അനധികൃത ആക്‌സസ് ഉണ്ടാവുകയും അത് വൈറലാവാനുള്ള സാധ്യത ഉണ്ടാവുകയുമൊക്കെ ഉള്ള സാഹചര്യം ഉണ്ടായെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു.
അതുകൊണ്ട് തന്നെയാണ് ഈ കേസ് സമാനതകളില്ലാത്ത രീതിയില്‍ പലപല മാനങ്ങളിലേക്ക് കടന്നുവരികയും നിലവിലുള്ള കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തേണ്ടി വരികയും ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തേണ്ടിവരികയും വന്നത്. ആ ജഡ്ജിന്റെ കീഴിലുള്ള സമയത്ത് ദൃശ്യത്തിലേക്ക് അനധികൃത ആക്‌സസ് ഉണ്ടാകുന്നു. അത് വൈറലാവാന്‍ സാധ്യതയുണ്ടാവുന്നു. ഇത്രയൊക്കെയും ഉണ്ടായ ഇത്രേം അസാധാരണമായ അവസ്ഥകള്‍ വന്ന കേസ് കൂടിയാണ്. അപ്പോള്‍ അതൊക്കെ ഒരു ഭാഗത്ത് കൂടി സംഭവിച്ചോട്ടേ, ഉള്ള തെളിവുകളും കാര്യങ്ങളും വെച്ച് കേസ് വേഗം ചുരുട്ടിക്കൂട്ടി അവസാനിപ്പിക്കാം.
അത് കഴിഞ്ഞ് നിങ്ങള്‍ ഹയര്‍ കോടതിയില്‍ അപ്പീലൊക്കെ പോയിക്കോളു..ഇങ്ങനെയാണോ നീതി നടപ്പാക്കണ്ടത്.അല്ലല്ലോ, നമ്മള്‍ ഓരോ സ്‌റ്റേജിലും ഉണ്ടാകുന്ന വിഷയങ്ങള്‍ അതാത് സ്‌റ്റേജില്‍ തന്നെ പറഞ്ഞ് തിരുത്തി പോകണം. അതിജീവിതയുടെ ആശങ്ക പരിഹരിക്കണം. അവരുടെ ആശങ്കയെ അഡ്രസ് ചെയ്യേണ്ട ഉത്തരവാദിത്തം കോടതിക്കും അന്വേഷണ സംഘത്തിനും നമുക്കും ഇല്ലേ, ആശ ഉണ്ണിത്താന്‍ പറഞ്ഞു.
അതേസമയം, നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ നടപടിക്ക് എതിരെ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം. സിബിഐ കോടതി മൂന്നില്‍ നിന്നും അസിസ്റ്റന്റ് രജിസ്ട്രാര്‍ക്ക് കേസ് മാറ്റാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കുക. കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റാനുള്ള ഹൈക്കോടതി അസിസ്റ്റന്റ് രജിസ്ട്രാറിന്റെ ഉത്തരവിന്റെ നിയമ സാധുതയും പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യും. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. ഇതിവ് പിന്നാലെയാണ് സിബിഐ കോടതി മൂന്നില്‍ നിന്നും ഹണി എം വര്‍ഗ്ഗീസ് ജഡ്ജായ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയത്.
നേരത്തെ ജഡ്ജ് ഹണി എം വര്‍ഗീസില്‍ അവിശ്വാസം രേഖപ്പെടുത്തി അതിജീവിത കേസ് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഹണി വര്‍ഗീസിന്റെ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നാണ് അതിജീവിതയുടെ പരാതി. വിചാരണ കോടതിയില്‍ പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചതിലെ ആശങ്കയും അതിജീവത പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിക്കുമെന്ന ഭയപ്പെടുന്നതായും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ അതിജീവിത പറയുന്നു.
അതേസമയം ദിലീപ്, കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് അപേക്ഷയില്‍ നടന്‍ ചൂണ്ടിക്കാട്ടുന്നത്.മാത്രമല്ല അതിജീവിതയ്ക്കും തന്റെ മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളും നടന്‍ ഉന്നയിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
