Connect with us

ആദ്യ ഷോയ്ക്ക് ശേഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അണിയറ പ്രവര്‍ത്തകരും നടി മൃണാള്‍ താക്കൂറും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Malayalam

ആദ്യ ഷോയ്ക്ക് ശേഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അണിയറ പ്രവര്‍ത്തകരും നടി മൃണാള്‍ താക്കൂറും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ആദ്യ ഷോയ്ക്ക് ശേഷം സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് അണിയറ പ്രവര്‍ത്തകരും നടി മൃണാള്‍ താക്കൂറും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സീതാ രാമം എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം സന്തോഷം കൊണ്ട് കരയുന്ന അണിയറ പ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ദുല്‍ഖറും മൃണാള്‍ താക്കൂറും ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്യുന്നതും പിന്നീട് സന്തോഷം കരച്ചിലായി അവസാനിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. പോയറ്റിക്ക് ലൗ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ ആദ്യ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യുഎസില്‍ ചിത്രത്തിന്റെ പ്രിമിയര്‍ നടന്നിരുന്നു. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സ്വപ്ന സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 1965ലെ ഇന്തോ പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സീതാ രാമത്തിന്റെ പ്രമേയം.മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

സീതാരാമം ചരിത്രം പറയുന്ന ഫിക്ഷനും അതേസമയം പ്രണയ കഥയുമാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപ്പുടി മുന്‍പ് പറയുകയുണ്ടായി. കശ്മീരിലും ഹൈദരാബാദിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുടിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയത്. എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു. ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ.

More in Malayalam

Trending

Recent

To Top