News
ഉദ്ഘാടന ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടു; പരാതി നൽകി യൂത്ത് കോൺഗ്രസ്
ഉദ്ഘാടന ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടു; പരാതി നൽകി യൂത്ത് കോൺഗ്രസ്
മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നടത്തിയ താരസംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ പരാതി ഉന്നയിച്ച് കോണ്‍ഗ്രസ് യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസ്. എറണാകുളം കലൂരിലുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കൊവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടതായും ഇത് രോഗവ്യാപനത്തിന് വഴിവയ്ക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ഇത് ചൂണ്ടിക്കാണിച്ച് കൊച്ചി ഡിസിപിക്ക് യുവജന സംഘടന പരാതി നല്‍കിയിട്ടുണ്ട്. എസി ഹാളില്‍ വച്ച് നടന്ന ഉദ്ഘാടന പരിപാടിയില്‍ 150ലധികം പേര് പങ്കെടുത്തുവെന്നും കെട്ടിടത്തിന് പുറത്തതായി പൊതുജനം തടിച്ചുകൂടിയതും താരങ്ങള്‍ ഒത്തുകൂടിയതും ജനക്കൂട്ടം അവിടെ തമ്ബടിച്ചതും രോഗവ്യാപനത്തിന് വഴിവെക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് തങ്ങളുടെ പരാതിയില്‍ പറയുന്നു.
പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം താരസംഘടനയ്ക്കെതിരെ കേസെടുക്കണമെന്നാണ് ഇവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നത്. പത്ത് കോടിയോളം രൂപ ചിലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. അഭിനേതാക്കള്‍ക്ക് വന്ന് തിരക്കഥ കേള്‍ക്കാനും എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും പറയാനും വേണ്ടി അഞ്ച് ഗ്ലാസ് ചേംബറുകളാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.
