സുരേഷ് സാറിന്റെ കൂടെ നിന്ന് പോലീസ് വേഷം ചെയ്യുക എന്നുള്ളത് തന്നെ സംബന്ധിച്ച് ടെന്‍ഷന്‍ ഉള്ള കാര്യമായിരുന്നു, പോലീസ് വേഷം നന്നാക്കാന്‍ സഹായിച്ചത് സുരേഷ് ഗോപി സര് ആണെന്ന് നീത പിള്ള

സുരേഷ് ഗോപി – ജോഷി കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ പാപ്പന് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നീത പിള്ള. ഇപ്പോഴിതാ, ചിത്രത്തില്‍ എസിപി വിന്‍സി ഏബ്രഹാം എന്ന കഥാപാത്രമായി എത്തിയ നീത തന്റെ ഷൂട്ടിങ്ങ് അനുഭവങ്ങളും പോലീസ് വേഷം ചെയ്യാന്‍ സുരേഷ് ഗോപി തന്നെ സഹായിച്ചതിനെപ്പറ്റിയും തുറന്ന് പറഞ്ഞതാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
പോലീസ് എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് സുരേഷ് ഗോപിയുടെ മുഖമാണ്. സുരേഷ് സാറിന്റെ കൂടെ നിന്ന് പോലീസ് വേഷം ചെയ്യുക എന്നുള്ളത് തന്നെ സംബന്ധിച്ച് ടെന്‍ഷന്‍ ഉള്ള കാര്യമായിരുന്നു. അദ്ദേഹത്തിനൊപ്പം നില്ക്കുമ്പോള് തന്റെ അഭിനയം മോശമായാല്‍ മുഴുവന്‍ സിനിമയെ അത് ബാധിക്കും.
തന്റെ പ്രകടനം താഴെപോയാല്‍ ‘അയ്യോ ഈ കുട്ടിയെ എന്തിനാണ് ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്’ എന്ന് ആളുകള്‍ ചോദിക്കും. അങ്ങനെയൊന്നും വരരുതെന്ന് താന്‍ ആഗ്രഹമുണ്ടായിരുന്നു. കൂടുതല്‍ ടേക്ക് പോകരുത് എന്നുള്ള ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷേ ഒപ്പം നില്ക്കുമ്പോള് താന്‍ ടെന്‍ഷന്‍ ആകാതിരിക്കാന്‍ അദ്ദേഹവും ശ്രദ്ധിച്ചിരുന്നു.
തന്നെ വളരെ കംഫര്‍ട്ടബിള്‍ ആക്കാന്‍ ശ്രമിക്കുമായിരുന്നു സുരേഷ് ഗോപി. ഒരു ചെറിയ നില്‍പ്പും നോട്ടവും പോലും ഇങ്ങനെ ചെയ്തു നോക്കൂ എന്ന് സുരേഷ് സാര്‍ പറഞ്ഞു തന്ന അവസരങ്ങള്‍ ഉണ്ടെന്നും നീത പറഞ്ഞു. പോലീസ് വേഷം നന്നാക്കാന്‍ സാറിന്റെ ഇന്‍പുട്ട് ഒരുപാടുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...