Connect with us

ഓ… ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല.. എന്റെ ഭർത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്…പിറന്നാളാഘോഷത്തിന് പിന്നാലെ അമൃത പറഞ്ഞത് കേട്ടോ?

Malayalam

ഓ… ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല.. എന്റെ ഭർത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്…പിറന്നാളാഘോഷത്തിന് പിന്നാലെ അമൃത പറഞ്ഞത് കേട്ടോ?

ഓ… ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല.. എന്റെ ഭർത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്…പിറന്നാളാഘോഷത്തിന് പിന്നാലെ അമൃത പറഞ്ഞത് കേട്ടോ?

കഴിഞ്ഞ ദിവസമായിരുന്നു ഗായിക അമൃത സുരേഷിന്റെ പിറന്നാൾ. പ്രണയം വെളിപ്പെടുത്തിയതിന് ശേഷം ആദ്യമായിട്ടാണ് അമൃതയുടെ പിറന്നാൾ ഗോപി സുന്ദർ ആഘോഷിച്ചത്. സർപ്രൈസ് പാർട്ടിയായിരുന്നു അമൃതയ്ക്കായി ​ഗോപി സുന്ദർ ഒരുക്കിയത് സഹോദരി അഭിരാമിയുടേയും സഹായത്തോടെയായിരുന്നു. അർധരാത്രിയിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോകൾ അമൃതയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ​ഗംഭീര പിറന്നാൾ ആഘോഷം തനിക്ക് വേണ്ടി ഒരുക്കിയ ഭർത്താവിന് നന്ദി പറഞ്ഞ് അമൃത എഴുതിയ കുറിപ്പാണ് വൈറാലാകുന്നത്.

‘ഓ… ഗോപി സുന്ദർ എന്റെ ജന്മദിനത്തിൽ നിങ്ങൾ എനിക്ക് നൽകിയ സന്തോഷത്തിനും സർപ്രൈസിനും നന്ദി പറയാൻ വാക്കുകളില്ല. ഇത് എക്കാലത്തെയും മികച്ച ഏറ്റവും മികച്ച ജന്മദിനമായിരുന്നു എനിക്ക്. നിങ്ങൾ എന്റെ പ്രത്യേക ദിവസം ഒരു സ്വപ്നംപോലെ സുന്ദരമാക്കി. എന്റെ ഭർത്താവേ… നിങ്ങളാണ് ഏറ്റവും മികച്ചത്.’ ‘നന്ദി നന്ദി നന്ദി. പരിശ്രമങ്ങൾക്കും ആസൂത്രണങ്ങൾക്കും നിങ്ങളുടെ സ്ക്വാഡിന് പ്രത്യേക നന്ദിയും ആലിംഗനങ്ങളും… എന്റെ സഹോദരി അഭി എന്നത്തേയും പോലെ.. അവിശ്വസനീയം.’ ‘ഒരിക്കൽ കൂടി പറയട്ടെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’ ​ഗോപി സുന്ദർ അമൃത കുറിച്ചു. നിരവധി പേരാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ ആശംസകൾ നേർന്ന് എത്തുന്നത്.

പിറന്നാൾ ആഘോഷത്തിനിടെ അമൃതയ്ക്കായി കരുതിവച്ച ‘ആ അപ്രതീക്ഷിത’ സമ്മാനവും ഗോപി സുന്ദർ കൈമാറിയിരുന്നു

അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർത്ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

ഒരേ വേദിയിൽ ആദ്യമായി പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും, പിന്നാലെ ചുവന്ന റോസാപ്പൂവ് അമൃതയ്ക്ക് നൽകി പ്രപ്പോസ് ചെയ്യുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ 9 വർഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് ഗോപി സുന്ദറും അഭയയുമായിട്ടുള്ള ചിത്രം സംഗീത സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. അടുത്തിടെയാണ് ഇരുവരും തമ്മിൽ പ്രണിയത്തിലാണെന്നുള്ള സംശയത്തിന് വഴിവച്ചുകൊണ്ട് അമൃത സുരേഷ് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നത്. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…” എന്ന അടിക്കുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top