അമ്മ ഒരിക്കലും എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല, വിനോദേ എന്നാണ് വിളിയ്ക്കുന്നത്,അതിന് ഒരു കാരണം ഉണ്ട് ; വെളിപ്പെടുത്തി സൂര്യ!
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന് കെ.ഷാനും.ലോകത്തിന് മുന്നിൽ കേരളം മാതൃകയായ സംഭവം ആയിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാനും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. ഇന്ന് ഇഷാന് ഒപ്പം മനോഹരമായ കുടുംബ ജീവിതം നയിക്കുന്ന സൂര്യയുടെ ഒരു പഴയ അഭിമുഖം വീണ്ടും വൈറലാവുകയാണ്. കൈരളി ചാനലിലെ ജെബി ജംഗ്ഷന് എന്ന ഷോയില്‍ എത്തിയ സൂര്യയുടെ വീഡിയോ വീണ്ടും ചാനല്‍ റീ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലാവുന്നത്. അതില്‍ സൂര്യയെ കുറിച്ച് അമ്മ പറയുന്ന വാക്കുകള്‍, ഇന്നും ആ കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്ക് പ്രചോദനമാണ്.
ഞാന്‍ പ്രസവിച്ച എന്റെ മോനാണ് സൂര്യ എന്ന് അറിയപ്പെടുന്ന വിനോദ്.
അവന് എനിക്കും കുടുംബത്തിനും വേണ്ടി ഒരുപാട് സഹായം ചെയ്യുന്നുണ്ട്. അനിയത്തിയെ കല്യാണം കഴിപ്പിച്ച് അയക്കാന്‍ എല്ലാം അവന് സഹായിച്ചിട്ടുണ്ട്. സൂര്യ പെണ്‍കുട്ടിയായി, അവനെ പോലുള്ളവര്‍ക്ക് വേണ്ടി എല്ലാ സഹായങ്ങളും ചെയ്യുന്നതിലും സമൂഹത്തില്‍ മാറ്റം വരുത്തിയതിലും എനിക്ക് അഭിമാനമുണ്ട്. ഞാന്‍ പ്രസവിച്ചത് ആണ് കുട്ടിയെ ആണെങ്കിലും അവന് ഇപ്പോള്‍ ഈ നിലയില്‍ മാറിയതില്‍ എനിക്ക് അഭിമാനമേയുള്ളൂ
അമ്മ ആദ്യമായാണ് ഇങ്ങിനെയൊക്കെ പറയുന്നത് എന്നാണ് സൂര്യ കണ്ണീരോടെ അപ്പോള്‍ പ്രതികരിച്ചത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാന്‍ ജീവിയ്ക്കുന്നത്. ജീവിതത്തില്‍ എന്നെ ഏറ്റവും അധികം സപ്പോര്‍ട്ട് ചെയ്തതും അമ്മയാണ്. സര്‍ജ്ജറി കഴിഞ്ഞ് ഞാന്‍ വന്നപ്പോഴും എന്നെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച ആളാണ് എന്റെ അമ്മ.എന്നാല്‍ അമ്മ ഒരിക്കലും എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല. വിനോദേ എന്നാണ് വിളിയ്ക്കുന്നത്, അമ്മ പറയുന്നത്, ‘ഞാന്‍ പ്രസവിച്ചത് ഒരു ആണ്‍കുട്ടിയെ ആണ്. മറ്റുള്ളവരുടെ മുന്നില്‍ നിന്നെ നാണം കെടുത്താതിരിക്കാന്‍ ഞാന്‍ ചിലപ്പോള്‍ നിന്നെ മോനെ എന്ന് വിളിച്ചേക്കാം. പക്ഷെ എന്റെ മനസ്സില്‍ എന്നും മോന് ആയിരിയ്ക്കും. അത് മാറി വരാന്‍ കുറച്ച് സമയം എടുക്കും’ എന്നാണ്. അമ്മ എന്നെ മോനെ എന്ന് വിളിക്കുന്നതില്‍ എനിക്ക് പരാതിയില്ല. പക്ഷെ ഒരിക്കല്‍ ഞാന്‍ എന്റെ അമ്മയെ കൊണ്ട് എന്നെ മോളെ എന്ന് വിളിപ്പിയ്ക്കും
ചെറുപ്പം മുതലേ ഞാന്‍ ഡാന്‍സും പാട്ടും ഒക്കെയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നിലെ സ്ത്രൈണ സ്വഭാവം അന്നേ പുറത്ത് വന്നിരിയ്ക്കാം. പക്ഷെ അത് എനിക്ക് മനസ്സിലായിരുന്നില്ല. എന്നിട്ട് പോലും ബന്ധുക്കളും കൂട്ടുകാരും എല്ലാം എന്നെ മാറ്റി നിര്‍ത്തി. എടീ എന്നാണ് അന്നും എന്നെ വിളിച്ചത്. ക്രിക്കറ്റ് കളിക്കാനൊന്നും എന്നെ കൂട്ടാറുമില്ല. ആ സമയത്ത് ആണ് ബന്ധുക്കളാല്‍ നിന്ന് എനിക്ക് ലൈംഗിക ചൂഷണത്തിന് ഇരയാകേണ്ടി വന്നു. അവര്‍ അന്ന് എന്നെ കുറിച്ച് പറഞ്ഞ ചില വാക്കുകളെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഞാന്‍ എന്നെ കണ്ടെത്തിയത്.
