Malayalam
മൈക്രോഗ്രീന്‍ പച്ചക്കറി കൃഷിയില്‍ പരീക്ഷണം നടത്തി നടി ലെന; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മൈക്രോഗ്രീന്‍ പച്ചക്കറി കൃഷിയില്‍ പരീക്ഷണം നടത്തി നടി ലെന; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷമാണ് വൈറലായി മാറിയിരിക്കുന്നത്.
ഇപ്പോള്‍ ഏറെ ട്രെന്‍ഡിങ്ങായി മാറിക്കൊണ്ടിരിക്കുന്ന മൈക്രോഗ്രീന്‍ പച്ചക്കറി കൃഷി പരീക്ഷണം നടത്തുന്ന വീഡിയോ ആണ് ലെന പങ്കുവെച്ചിരിക്കുന്നത്. ചെറുപയര്‍ മുളപ്പിച്ച് ഇലകള്‍ വന്നു അവ വിളവെടുത്ത് ഡയറ്റിന്റെ ഭാഗമായി വേവിച്ചെടുക്കുന്നതുവരെയുള്ള കാര്യങ്ങള്‍ വീഡിയോയില്‍ ലെന പറയുന്നുണ്ട്.
തന്റെ യൂട്യൂബ് ചാനലിലൂടെ ഫുഡുമായി ബന്ധപ്പെട്ട നിരവധി വ്ളോഗുകള്‍ ലെന മുന്‍പും ഷെയര്‍ ചെയ്തിട്ടുണ്ട്. ലെനയുടെ അമ്മയും കുക്കിംഗില്‍ ഏറെ താല്‍പ്പര്യമുള്ളയാളാണ്. നല്ലൊരു ബേക്കര്‍ കൂടിയാണ് ലെനയുടെ അമ്മ ടീന. അമ്മയുണ്ടാക്കിയ കേക്കുകളുടെ വിശേഷങ്ങളും ഇടയ്ക്ക് ലെന സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്
മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ താരത്തിനായിട്ടുണ്ട്. ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയില്‍ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്ന് ലെന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ശക്തമായതും വ്യത്യസ്തമായതുമായ കഥാപാത്രങ്ങളാണ് ലെന തിരഞ്ഞെടുക്കുന്നത്.
