Connect with us

ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത്; എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല; മണിയെ കുറിച്ച് നിത്യ ദാസ്

Malayalam

ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത്; എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല; മണിയെ കുറിച്ച് നിത്യ ദാസ്

ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത്; എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല; മണിയെ കുറിച്ച് നിത്യ ദാസ്

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്‍മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും കലാഭവന്‍ മണി എന്ന താരത്തിനോടും മനുഷ്യ സ്‌നേഹിയോടും ആരാധനയും ബഹുമാനവും പുലര്‍ത്തുന്നവര്‍ ഏറെയാണ്. ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്.

താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി, അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി.

ഇന്നും ആ മരണം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ആ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയുണ്ട്. ഇപ്പോഴിതാ കലാഭവന്‍ മണിയെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും നിത്യ പറയുന്നുണ്ട്.

പ്ലസ് വണില്‍ പഠിയ്ക്കുന്ന സമയത്ത് വെറുതേ പോയിക്കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു അഭിഭാഷകന്‍ എന്നെ വിളിച്ച് ഒരു ഫോട്ടോ എടുത്ത് മാഗസിനിലേക്ക് അയച്ചു കൊടുത്തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു. അദ്ദേഹം വന്ന് ചോദിയ്ക്കുകയും ചെയ്തു ഗൃഹലക്ഷ്മിയില്‍ ഫോട്ടോ വരികയും ചെയ്തു. പിന്നീട് ആ അഭിഭാഷകന്‍ ഒരു ഫോട്ടോഗ്രാഫറായി മാറി.

ഗൃഹലക്ഷ്മിയില്‍ എന്റെ ഫോട്ടോ കണ്ടിട്ട് ആണ് മഞ്ജു ചേച്ചി ദിലീപേട്ടോട് പറയുന്നത്. അങ്ങനെ ദിലീപേട്ടനാണ് എന്നെ ഈ പറക്കും തളിക എന്ന സിനിമയിലേക്ക് വിളിച്ചത് എന്ന് നിത്യ ദാസ് പറയുന്നു. ഈ ചിത്രവും ഏറെ ഹിറ്റായിരുന്നു. ഈ പറക്കും തളിക പോലെ തന്നെ ഹിറ്റായ സിനിമയാണ് കണ്‍മഷിയും. കണ്‍മഷിയില്‍ കലാഭവന്‍ മണിയ്ക്ക് ഒപ്പമുള്ള അഭിനയ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വഴക്കിടുന്ന കാര്യമാണ് നിത്യ ദാസ് പറഞ്ഞത്. അതിലെ പാട്ട് രംഗം ചിത്രീകരിയ്ക്കുമ്പോള്‍ എല്ലാം ഞങ്ങള്‍ തമ്മില്‍ വഴക്കായിരുന്നു. എന്ത് പറഞ്ഞാലും മണിച്ചേട്ടന്‍ വഴക്കിടും.

എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല. പക്ഷെ ഞാന്‍ എന്ത് പറഞ്ഞാലും കളിയാക്കുന്നത് പോലെയാണ് മണിച്ചേട്ടന് തോന്നിയിരുന്നത്. അവസാന കാലത്ത് പോലും വഴക്കിട്ടിരുന്നു. ഏറ്റവും അവസാനം ഞങ്ങളൊരു വിദേശ ഷോയ്ക്ക് പോകുമ്പോള്‍ ഞാന്‍ വെറുതേ, ‘മണിക്കിനാവിന്‍ കൊതുമ്പ് വള്ളം’ എന്ന പാട്ട് പാടി. ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത് നിത്യ ദാസ് പറഞ്ഞു.

ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. ഈ പറക്കും തളികയെന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ സിനിമ അരങ്ങേറ്റം. താഹ സംവിധാനം ചെയ്ത സിനിമയിലെ തമാശ രംഗങ്ങളും പാട്ടുകളുമെല്ലാം ഇന്നും പ്രേക്ഷകരോര്‍ത്തിരിക്കുന്നുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരം വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു. പഞ്ചാബിയായ അര്‍വിന്ദ് സിങിനെയായിരുന്നു നിത്യ വിവാഹം ചെയ്തത്.

കാബിന്‍ ക്രൂവായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അര്‍വിന്ദിനെ താരം പരിചയപ്പെട്ടത്. ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. സന്തോഷകരമായ കുടുംബ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് താരമെത്താറുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. പഞ്ചാബിലെ കടുകു പാടങ്ങള്‍ക്കു നടുവിലൂടെ സൈക്കിള്‍ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുന്ന നിത്യയെ ആണ് വീഡിയോയില്‍ കാണാനാവുക. ഇപ്പോഴും ഏറെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.

More in Malayalam

Trending

Recent

To Top