ബെസ്റ്റ് ഫ്രണ്ട്സ് ആ രണ്ടു പേർ; പക്ഷെ ഒരു പ്രശ്നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെ കല്യാണി പറയുന്നു !
മലയാളത്തിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. ടൊവിനോയുടെ വരാനിരിക്കുന്ന ചിത്രങ്ങൾക്കായി കൗതുകത്തോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ് . യുവനടിമാർക്കിടയിൽ ഏറെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന നായികമാരിൽ ഒരാളാണ് കല്യാണി പ്രിയദർശൻ. വരനെ ആവശ്യമുണ്ട്, മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നിങ്ങനെ ഇതുവരെ റിലീസ് ചെയ്ത കല്യാണിയുടെ മലയാളം ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധ നേടുകയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും ചെയ്തവയാണ്.
ടൊവിനോയും കല്യാണിയു ഒരുമിച്ച് എത്തുന്ന ചിത്രമാണ് തല്ലുമാല. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകൻ ചിത്രം ഓഗസ്റ്റ് 12ന് ആണ് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അനുരാഗ കരിക്കിന് വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തുന്നത്.
ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായാണ് സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരിച്ചത് . ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായ കല്യാണി തന്റെ സിനിമാ സുഹൃത്തുക്കളെ കുറിച്ച് ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. തന്റെ ബെസ്റ്റ് ഫ്രണ്ട്സ് കീർത്തിയും പ്രണവുമാണെന്നും പക്ഷെ ഒരു പ്രശ്നം വന്നാല്‍ ഏത് പാതിരാത്രിയും വിളിക്കുന്നത് ദുൽഖറിനെയാണെന്നും കല്യാണി പറയുന്നു.കല്യാണി പ്രിയദർശൻ
