Malayalam
എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ലെന്നും ശാലു മേനോന് പറയുന്നു. ഞാന്‍ മനസിലാക്കിയിടത്തോളം ദിലീപേട്ടന് അങ്ങനെ ചെയ്യില്ല. ബാക്കി കോടതിയില്‍ ഇരിക്കുകയല്ലേ; പ്രതികരണവുമായി ശാലു മേനോന്
എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ലെന്നും ശാലു മേനോന് പറയുന്നു. ഞാന്‍ മനസിലാക്കിയിടത്തോളം ദിലീപേട്ടന് അങ്ങനെ ചെയ്യില്ല. ബാക്കി കോടതിയില്‍ ഇരിക്കുകയല്ലേ; പ്രതികരണവുമായി ശാലു മേനോന്
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനോടകം തന്നെ അതിജീവിതയ്ക്ക് ഒപ്പമെന്നും ‘യഥാര്‍ത്ഥ ഇര’ ദിലീപിനൊപ്പം എന്നും രണ്ട് കൂട്ടര് വേര്‍തിരിഞ്ഞു കഴിഞ്ഞു. ചാനല്‍ ചര്‍ച്ചകളില്‍ ഇത് കാണാനാകും. മാത്രമല്ല, സിനിമയില്‍ നിന്നുള്ള പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചില പ്രമുഖ താരങ്ങള്‍ കേസില്‍ അഭിപ്രായം പറഞ്ഞിട്ടുമില്ല. അതിന്റെ വിമര്‍ശനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.
അടുത്തിടെ ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ് മുന്‍കാല നടി ഗീത വിജയന് പ്രതികരിച്ചത്. ദിലീപിനെതിരായ നീക്കത്തിന് പിന്നില്‍ ഒരു നടിയും സംവിധായകനും നടനുമാണ് എന്നാണ് സംവിധായകന് ശാന്തിവിള ദിനേശ് സംശയം പ്രകടിപ്പിച്ചത്. ഇപ്പോള്ഴിതാ ഈ വിഷയത്തില്‍ നടി ശാലു മേനോന്റെ പ്രതികരണമാണ് വന്നിരിക്കുന്നത്.
പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാന്‍ സാധിക്കില്ല. ഞാന്‍ അഭിനയരംഗത്തേക്ക് വന്ന തുടക്കത്തില്‍ ദിലീപേട്ടനൊപ്പം ഒരു സിനിമയില്‍ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയില്‍ പേരേണ്ടി വന്നു. മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനില്‍ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ എന്നും ശാലു മേനോന് പറയുന്നു.
ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ലെന്നും ശാലു മേനോന് പറയുന്നു. ഞാന്‍ മനസിലാക്കിയിടത്തോളം ദിലീപേട്ടന് അങ്ങനെ ചെയ്യില്ല. ബാക്കി കോടതിയില്‍ ഇരിക്കുകയല്ലേ എന്നും ശാലു മേനോന് പറയുന്നു. ‘അടുത്ത ഇറക്കുമതിയാണിത്. കുറേ ബുദ്ധിമുട്ടുന്നുണ്ട്’ എന്നാണ് യുട്യൂബിലെ ശാലു മേനോന്റെ പ്രതികരണ വീഡിയോക്ക് താഴെ ഒരാളുടെ കമന്റ്.
ശാലു മേനോന്റേതിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു നടി ഗീത വിജയന്റെ പ്രതികരണം. ദിലീപുമായി എനിക്ക് അടുത്ത പരിചയമില്ല. വെട്ടം സിനിമയുടെ ലൊക്കേഷനില്‍ കണാറുണ്ടായിരുന്നു. അമ്മ യോഗത്തിനെത്തുമ്പോള്‍ ഗീത സമുഖമല്ലേ എന്ന് ചോദിക്കും. ഇതൊക്കെയാണ് എനിക്ക് അറിയുന്ന ദിലീപ് എന്ന് ഗീത വിജയന് പറയുന്നു.
ദിലീപിനെ കുറിച്ച് പലതും കേള്‍ക്കുന്നുണ്ട്. ദിലീപും ആക്രമിക്കപ്പെട്ട നടിയുമൊക്കെ വലിയ ഗ്യാങായിരുന്നു. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് എനിക്ക് അറിയില്ല. ദിലീപ് അങ്ങനെ ചെയ്യുമോ. സംശയമാണ്. ഇത്തരം കാര്യങ്ങളൊക്കെ നടക്കാതിരിക്കട്ടെയെന്നും ഗീത വിജയന് പ്രതികരിക്കുന്നു.
അതേസമയം, ദിലീപിനെ കേസില്‍ കുടുക്കിയതിന് പിന്നില്‍ മലയാള സിനിമയിലെ ഒരു വിഭാഗമാണെന്ന് സംവിധായകന് ശാന്തിവിള ദിനേശ് പറയുന്നത്. തന്റെ യുട്യൂബ് ചാനലില്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയവെയാണ് ഇത്തരത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് രക്ഷപ്പെടരുത് എന്ന് മാത്രമാണ് ചിലരുടെ ആവശ്യം. അതിന് പിന്നില്‍ വലിയൊരു നടനുണ്ട്. ഒരു സംവിധായകനും ആരാധനയോടെ കാണുന്ന ഒരു നടിയും ഇതിന് പിന്നിലുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യവുമായി ്രൈകം ബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതി ്രൈകംബ്രാഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
ഈ സാഹചര്യത്തില്‍ വിചാരണ കോടതി ഉത്തരവിനെതിരെയാണ് െ്രെകം ബ്രാഞ്ച് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടു എന്ന് കാട്ടിയാണ് വിചാരണ കോടതി ്രൈകംബ്രാഞ്ചിന്റെ ആവശ്യം തള്ളിയിരുന്നത്. ഏപ്രില്‍ നാലിനാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിച്ചത്.
ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു എന്നതില്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന് വിലയിരുത്തിയാണ് വിചാരണ കോടതി ഹര്‍ജി തള്ളിയിരുന്നത്. ജുഡീഷ്യല്‍ ഓഫീസറെ വരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന പ്രോസിക്യൂഷന് കണ്ടെത്തലും ശരിയല്ല എന്നും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.
സംവിധായകന് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ ലഭിച്ചിട്ടില്ല എന്നും വ്യക്തമാക്കിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന ്രൈകംബ്രാഞ്ച് ആവശ്യം ഹൈക്കോടതി തള്ളിയത്.
