Connect with us

‘ഏജന്റ് ടീന’ ഇനി മമ്മൂട്ടിയ്‌ക്കൊപ്പം; ബി ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തിലേയ്ക്ക് വാസന്തിയെത്തുന്നുവെന്ന് വിവരം

News

‘ഏജന്റ് ടീന’ ഇനി മമ്മൂട്ടിയ്‌ക്കൊപ്പം; ബി ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തിലേയ്ക്ക് വാസന്തിയെത്തുന്നുവെന്ന് വിവരം

‘ഏജന്റ് ടീന’ ഇനി മമ്മൂട്ടിയ്‌ക്കൊപ്പം; ബി ഉണ്ണിക്കൃഷ്ണന്റെ ചിത്രത്തിലേയ്ക്ക് വാസന്തിയെത്തുന്നുവെന്ന് വിവരം

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസനെ നായകനാക്കി നിര്‍മിച്ച ചിത്രമായിരുന്നു വിക്രം. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഏജന്റ് ടീന. ഈ കഥാപാത്രത്തെ അവതരിപ്പിച്ച വാസന്തിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വാസന്തി മലയാളസിനിമയിലേയ്ക്ക് എത്തുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്.

ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ് വാസന്തിയുടെ മലയാളത്തിലേക്കുള്ള വരവ്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന നടിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പോലീസ് വേഷത്തിലാണ് ഇനിയും പേരിടാത്ത ഈ ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.

വര്‍ഷങ്ങളായി സിനിമയിലെ നൃത്തരംഗത്ത് സജീവമായി നില്‍ക്കുന്ന വ്യക്തിയാണ് വാസന്തി. നൃത്ത സംവിധായകന്‍ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റര്‍ എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കവേയാണ് ലോകേഷ് കനഗരാജ് തന്റെ അടുത്തചിത്രത്തില്‍ വാസന്തിക്ക് നിര്‍ണായക വേഷം നല്‍കിയത്.

വിക്രത്തില്‍ കമല്‍ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രംഗങ്ങള്‍ തിയേറ്ററില്‍ വന്‍ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. തൊടുപുഴയിലാണ് മമ്മൂട്ടിബി.ഉണ്ണിക്കൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമലാ പോള്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന്‍ വിനയ് റായ് ആണ് വില്ലന്‍ വേഷത്തില്‍. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.

More in News

Trending

Recent

To Top