Connect with us

ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നീരജ- റോണ്‍സണ്‍ ദമ്പതികൾ; ആശംസകളുമായി ആരാധകർ

Malayalam

ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നീരജ- റോണ്‍സണ്‍ ദമ്പതികൾ; ആശംസകളുമായി ആരാധകർ

ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നീരജ- റോണ്‍സണ്‍ ദമ്പതികൾ; ആശംസകളുമായി ആരാധകർ

ഒന്നാം വിവാഹവാർഷികം ആഘോഷിച്ച് നീരജ- റോണ്‍സണ്‍ ദമ്പതികൾ. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഹിന്ദു ആചാരപ്രകാരം നീരജയുടെ തറവാട്ട് ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഫെബ്രുവരി 28, 29, മാർച്ച് 1 എന്നീ ദിവസങ്ങളിൽ എറണാകുളത്ത് വച്ച് ഇരുവരും ഒരുക്കിയ വിവാഹ സത്കാരത്തിൽ നിരവധി ടെലിവിഷൻ താരങ്ങൾ ആണ് പങ്കെടുത്തത്.

കഴിഞ്ഞ പ്രണയദിനത്തിലാണ് തന്റെ വിവാഹം കഴിഞ്ഞ വിവരവും, ജീവിത പങ്കാളി ആയ സെലിബ്രിറ്റിയെക്കുറിച്ചും റോൺസൺ വെളിപ്പെടുത്തുന്നത്. റോൺസൺ മിനി സ്‌ക്രീനിൽ നിറയും മുൻപേ തന്നെ ജീവിത പങ്കാളിആയെത്തിയ നീരജ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു. ഒട്ടനവധി ചിത്രങ്ങളിലും, പരമ്പരകളിലും നിറഞ്ഞ നീരജ ഇന്ന് ഒരു ഡോക്ടർ കൂടിയാണ്.

റൊൺസണിന്റെ പിറന്നാൾ ദിനത്തിൽ നീരജ തന്റെ പ്രിയതമനായി കുറിച്ചത് ഇങ്ങനെയായിരുന്നു

” എനിക്കായി അദ്ദേഹത്തെ വർഷങ്ങൾക്ക് മുൻപേ സൃഷിടിച്ച യൂണിവേഴ്സിന് ഒരു നന്ദി കുറിപ്പ്. എനിക്കായി ഈ അമൂല്യ രത്നത്തെ കാത്തുവച്ചതിനും നന്ദി. ഞാൻ നിങ്ങളെ കണ്ടുമുട്ടിയ ആ നിമിഷം ഞാൻ വീണ്ടും പുനർജനിക്കുകയായിരുന്നു.

നിന്റെ സ്നേഹം കൊണ്ട് നീ എന്നെ താഴ്ത്തിക്കളഞ്ഞു. എന്റെ ബെസ്റ്റ് ഫ്രണ്ടിന്, എന്റെ ലവറിന്, എന്റെ പ്രിയ ഗൈഡിന്, എന്റെ സോൾ മേറ്റ്, ഇതിലൊക്കെ ഉപരി എന്റെ പ്രിയപ്പെട്ട , എന്റെ ഡിയർ ആൻഡ് ഡിയറെസ്റ്റ് ഭർത്താവ് എന്നാണ് നായകനെക്കുറിച്ചുപറഞ്ഞത്.

More in Malayalam

Trending

Recent

To Top