ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ അവാര്‍ഡിലേക്ക് -ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി !
ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയില്‍ ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’യും. മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. മിന്നല്‍ മുരളിയ്‌ക്കൊപ്പം മികച്ച ചിത്രത്തിനുള്ള അവാര്‍ഡിന് മറ്റൊരു മലയാള സിനിമയായ ‘പക’യും നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
സൂര്യ നായകനായ ‘ജയ് ഭീം’, അപര്‍ണ സെന്‍ സംവിധാനം ചെയ്ത ‘ദി റേപ്പിസ്റ്റ്’, സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഗംഗുഭായ് കത്തിയവാടി’, രണ്‍വീര്‍ സിങ്ങിന്റെ ’83’, രാജ്കുമാര്‍ റാവു, ഭൂമി പെഡ്‌നേക്കര്‍ അഭിനയിച്ച ‘ബദായ് ദോ’, വിക്കി കൗശലിന്റെ ‘സര്‍ദാര്‍ ഉദം’ എന്നീ സിനിമകളും അവാര്‍ഡുകള്‍ക്കുള്ള നോമിനേഷനുകളില്‍ ഇടം നേടി. ആഗസ്റ്റ് 14 മുതലാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.
.2021 ഡിസംബര്‍ 24നാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ചത്. ചിത്രം റിലീസിനെത്തി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയത്.
ഒടിടി റിലീസ് ആയി നെറ്റ്ഫഌക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സര്‍വ്വീസ് ആയ ലെറ്റര്‍ ബോക്‌സിന്റെ 2021ലെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച അഡ്വെഞ്ചര്‍ ആക്ഷന്‍ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. കൂടാതെ അന്താരാഷ്ട്ര മാധ്യമങ്ങളിലും ചിത്രം ചര്‍ച്ചയായിരുന്നു.
