Connect with us

‘എന്റെ മകന്റെ വിവാഹം ഒരമ്മാവന്റെ സ്ഥാനത്തുനിന്ന് നടത്തി തന്ന ആളാണ് മമ്മൂട്ടി. വളരെ വ്യക്തിപരമായി വര്‍ഷങ്ങളുടെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്’; മമ്മൂട്ടിയെ കുറിച്ച് രമേശ് ചെന്നിത്തല

Malayalam

കഴിഞ്ഞ ദിവസം ഹരിപ്പാട് വസ്ത്രശാലയുടെ ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ആലപ്പുഴ എംപി എ എം ആരിഫ്, ഹരിപ്പാട് എം എല്‍എ രമേശ് ചെന്നിത്തല എന്നിവരും ചടങ്ങിനെത്തിയിരുന്നു. പരിപാടിക്കിടെ മമ്മൂട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞതും ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.

‘ഞാന്‍ ഇദ്ദേഹത്തെ ഈ മണ്ണിലേക്ക് സ്വാഗതം ചെയ്യുകയാണ്. എന്റെ മകന്റെ വിവാഹം ഒരമ്മാവന്റെ സ്ഥാനത്തുനിന്ന് നടത്തി തന്ന ആളാണ് മമ്മൂട്ടി. വളരെ വ്യക്തിപരമായി വര്‍ഷങ്ങളുടെ ആത്മബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളത്.’ എന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടനത്തിനെത്തിയ മമ്മൂട്ടിയെ കാണാന്‍ നൂറ് കണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. ഇതോടെ ഗതാഗതം സ്തംഭിച്ചു. തുടര്‍ന്ന് ജനങ്ങളെ നിയന്ത്രിക്കാന്‍ മമ്മൂട്ടിക്ക് തന്നെ ഇടപെടേണ്ടി വന്നു. ‘ഇത്രയും നേരം നമ്മള്‍ റോഡ് ബ്ലോക്ക് ചെയ്ത് നിര്‍ത്തിയേക്കുകയാണ്. അതുകൊണ്ട് വേഗം ഈ പരിപാടി തീര്‍ത്ത് പോയാലേ ഒരുപാട് അത്യാവശ്യക്കാര്‍ക്ക് പോകാനാകൂ.

നമ്മള്‍ സന്തോഷിക്കുന്നവരായിരിക്കും. പക്ഷേ അവര്‍ ഒരുപാട് ആവശ്യമുള്ളവരായിരിക്കും.അതുകൊണ്ട് ഞാന്‍ ഈ പരിപാടി തീര്‍ത്ത് വേഗം പോകുകയാണ്. നിങ്ങളെ വീണ്ടും കാണാം.’ എന്നും മമ്മൂട്ടി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top