സുഹൃത്തുക്കൾ ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളാണ് റിയാസ് അന്ന് ഉപയോഗിച്ചത്; ഇന്നിപ്പോൾ പാലപ്പൂ മാത്രല്ല, വെറൈറ്റീസ് ഓഫ് പൂക്കൾ സ്റ്റോക് ഉണ്ട്.. ദേ കണ്ടില്ലേ; റിയാസ് തന്നെയാണോ ഇത്…; ചിത്രങ്ങൾ പകർത്തിയത് ബിഗ് ബോസ് താരം ഡെയ്സി!

ബിഗ് ബോസ് മലയാളം സീസൺ ഫോർ വലിയ വിജയമായിരുന്നു. മുൻ സീസണിനെ അപേക്ഷിച്ച് ഈ സീസൺ വലിയ വിജയമായത് സീസണിൽ കൊണ്ടുവന്ന ആശയവും അതിനൊത്ത മത്സരാർത്ഥികളുമാണ്.
അത്തരത്തിൽ ഈ സീസണിൽ മലയാളികളുടെ ഇടയിൽ ശ്രദ്ധ നേടിയ മത്സരാർഥിയായിരുന്നു റിയാസ് സലിം. സോഷ്യൽ മീഡിയ ഇൻഫ്ലൂവെൻസറായാണ് റിയാസ് ഷോയിലേക്കെത്തിയത്. ഒരു സ്റ്റേജിൽ റിയാസ് ആയിരിക്കും ബിഗ് ബോസ് കിരീടം ചൂടുകയെന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് റിയാസ് ബിഗ് ബോസിലെത്തിയത്.
ഷോയിലേക്കെത്തിയപ്പോൾ ബിഗ് ബോസ് വീടിനകത്തും പുറത്തും റിയാസിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ശക്തമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും റിയാസിന് നേരെയുണ്ടായി. എന്നാൽ അതെല്ലാം മറികടന്ന് വളരെ പെട്ടെന്നു തന്നെ റിയാസിന് ജനമനസുകളിൽ ഇടം നേടാനും കഴിഞ്ഞു. ബിഗ് ബോസിൽ മൂന്നാം സ്ഥാനമാണ് റിയാസിന് ലഭിച്ചത്.
ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വൻ വരവേൽപ്പായിരുന്നു റിയാസിന് മലയാളികൾ നൽകിയത്. ബിഗ് ബോസിന്റെ നാലാം സീസണിലെ യഥാർഥ വിജയി റിയാസ് ആണെന്ന് പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു. ഇപ്പോൾ അഭിമുഖങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെയായി തിരക്കുകളിലാണ് റിയാസ്.
ഇപ്പോഴിതാ, ബിഗ് ബോസ് വിജയ് മാത്രമല്ല, മലയാളികളുടെ ഹൃദയത്തിലും വിജയിച്ചത് റിയാസ് ആണെന്ന് തെളിയിക്കുന്ന ഒരു ഫോട്ടോഷൂട്ട് ആണ് വൈറലാകുന്നത്. തന്റെ സുഹൃത്തുക്കൾ ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളാണ് താൻ ഉപയോഗിക്കുന്നതെന്ന് ഷോയ്ക്കുള്ളിൽ വച്ച് തന്നെ റിയാസ് പറഞ്ഞിരുന്നു.
വളരെ വിഷമത്തോടെയാണ് ബിഗ് ബോസ് ആരാധകർ റിയാസിന്റെ വാക്കുകൾ കേട്ടതും. ഇപ്പോഴിത തന്റെ കിടിലൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് റിയാസ്. പാലപ്പൂ മാത്രല്ല.. വെറൈറ്റീസ് ഓഫ് പൂക്കൾ സ്റ്റോക് ഉണ്ട്.. ദേ കണ്ടില്ലേ എന്നാണ് തന്റെ അടിപൊളി ചിത്രങ്ങൾക്ക് റിയാസ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡെയ്സിക്കൊപ്പമുള്ള ഒരു ഡാൻസ് വീഡിയോയും റിയാസ് പങ്കുവച്ചിരുന്നു.
റിയാസിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തിയത് ബിഗ് ബോസിലെ തന്നെ മത്സരാർഥിയായിരുന്ന ഡെയ്സിയാണ്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഡെയ്സി, ജാസ്മിൻ, നിമിഷ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും റിയാസ് പങ്കുവച്ചിരുന്നു. റിയാസിന്റെ സ്റ്റൈലിങ് നടത്തിയിരിക്കുന്നതും ഡെയ്സി തന്നെയാണ്. ഫ്ലോറൽ സ്യൂട്ടാണ് റിയാസ് ധരിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് റിയാസിന്റെ ചിത്രങ്ങൾക്ക് വന്നു കൊണ്ടിരിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...