News
‘വാരിസ്’ ഇനി ചെന്നൈയില്‍ നിന്നും വിശാഖപ്പട്ടണത്തേയ്ക്ക്…!സോഷ്യല്‍ മീഡിയയില്‍ വൈറലായി വിജയുടെ പുതിയ ചിത്രം
‘വാരിസ്’ ഇനി ചെന്നൈയില്‍ നിന്നും വിശാഖപ്പട്ടണത്തേയ്ക്ക്…!സോഷ്യല്‍ മീഡിയയില്‍ വൈറലായി വിജയുടെ പുതിയ ചിത്രം
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ വിജയ് കേന്ദ്ര കഥാപാത്രമാകുന്ന ‘വാരിസ്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ പോസ്റ്ററുകള്‍ക്കും മറ്റ് അപ്ഡേറ്റുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ വിശാഖപട്ടണമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
വിജയ് ചെന്നൈയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് ഫ്ലൈറ്റ് കയറുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന് എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക.
പൂജ ഹെഗ്ഡേ, കിരണ്‍ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രഭു, ജയസുധ, ശരത്കുമാര്, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.
