റിലീസായതു മുതല്‍ സൂപ്പര്‍ഹിറ്റായി മാറിയ ഗാനമായിരുന്നു എന്ജോയ് എന്‍ജാമി. എന്നാല്‍ ഇപ്പോഴിതാ എന്ജോയ് എന്‍ജാമി തന്റേത് തന്നെയെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് റാപ്പര്‍ അറിവ്. തമിഴ്നാട്ടില്‍ നടക്കുന്ന ചെസ്സ് ഒളിമ്ബ്യാഡുമായി ബന്ധപ്പെട്ട ചടങ്ങില്‍ ഗായിക ദീ ഗാനം ആലപിച്ചിരുന്നു. ഇതില്‍ സംഗീത സംവിധായകന്റെ സ്ഥാനത്ത് സന്തോഷ് നാരായണന്റെ പേരാണ് പറഞ്ഞത്. കൂടാതെ അറിവിന്റെ പേരു പോലും പറയാതിരുന്നത് വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. പിന്നാലെയാണ് വൈകാരികമായ കുറിപ്പുമായി അറിവ് രംഗത്തെത്തിയത്.
അറിവിന്റെ കുറിപ്പ് വായിക്കാം
ഞാനാണ് എന്ജോയ് എന്‍ജാമി, സംഗീതം നല്‍കുകയും എഴുതുകയും പാടുകയും അവതരിപ്പിക്കുകയും ചെയ്തത്. എനിക്ക് ഇത് എഴുതാന്‍ ട്യൂണോ മെലഡിയോ ഒരു വാക്കുപോലും ഒരാളും തന്നിട്ടില്ല. ആറ് മാസത്തെ ഉറക്കമില്ലാത്തതും സമ്മര്‍ദ്ദം നിറഞ്ഞതുമായ രാത്രികളും പകലുകളമാണ് ഇതിനായി ചെലവാക്കിയത്.
ഇതൊരു ടീം വര്‍ക്കാണ് എന്നതില്‍ ഒരു സംശയവുമില്ല. ഇത് എല്ലാവരേയും ഒന്നിക്കും എന്നതിലും സംശയമില്ല. പക്ഷേ വള്ളിയമ്മാളിന്റേയും ഭൂമിയില്ലാത്ത തേയിലത്തോട്ടക്കിലെ അടിമകളായ എന്റെ പൂര്‍വികരുടേയും ചരിത്രമല്ല അതെന്ന് അര്‍ത്ഥമില്ല. എന്റെ എല്ലാ പാട്ടുകളിലും തലമുറകള്‍ അനുഭവിച്ച അടിച്ചമര്‍ത്തിലിന്റെ മുറിപ്പാടുകള്‍ ഉണ്ടാകും. ഇതുപോലെ തന്നെ.
ഈ നാട്ടില്‍ പതിനായിരം ഫോക് സോങ്ക്സ് ഉണ്ടാകും. ആ പാട്ടുകളെല്ലാം പൂര്‍വകരുടെ ശ്വാസവും അവരുടെ വേദനയും ജീവിതവും സ്നേഹവും അവരുടെ പ്രതിരോധവും അവരുടെ നിലനില്പ്പുമെല്ലാം വഹിക്കുന്നതാണ്. മനോഹരമായ ഗാനങ്ങളിലൂടെയാണ് ഇത് സംസാരിക്കുന്നത്. തലമുറകളോളമുള്ള രക്തവും വിയര്‍പ്പുമാണ് കലയെ സ്വതന്ത്ര്യമാക്കിയ ഗാനങ്ങളായത്.
ആ ഗാനങ്ങളിലൂടെ ഈ പാരമ്ബര്യമാണ് ഞങ്ങള്‍ കൊണ്ടുനടക്കുന്നത്. നിങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ആര്‍ക്കുവേണമെങ്കിലും നിങ്ങളുടെ നിധി തട്ടിയെടുക്കാം. ഉണര്‍ന്നിരിക്കുമ്പോള്‍ അത് സാധിക്കില്ല. ജയ് ബീം. എപ്പോഴും സത്യമായിരിക്കും അവസാനം വിജയിക്കുക. അറിവ് കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...