TV Shows
ദിൽഷയെ വീണ്ടും കണ്ടപ്പോൾ ആ ഒരൊറ്റ ആഗ്രഹമാണ് എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നത്; ഒരു അവസരം കൂടി……; റോബിന് വേണ്ടി ആ ചോദ്യം; ഇത് ന്യായമോ..?;ദില്‍ഷയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി ആരാധകര്‍!
ദിൽഷയെ വീണ്ടും കണ്ടപ്പോൾ ആ ഒരൊറ്റ ആഗ്രഹമാണ് എല്ലാവർക്കും പറയാൻ ഉണ്ടായിരുന്നത്; ഒരു അവസരം കൂടി……; റോബിന് വേണ്ടി ആ ചോദ്യം; ഇത് ന്യായമോ..?;ദില്‍ഷയുടെ ചിത്രങ്ങള്‍ക്ക് കമന്റുമായി ആരാധകര്‍!
ബിഗ് ബോസ് മലയാളം എന്ന് കേട്ടാൽ ഇപ്പോൾ ഏതൊരു സാധാരണക്കാരനും പറയാൻ സാധ്യതയുള്ള
പേര് ദില്‍ഷ എന്നും റോബിൻ എന്നുമാകാം. ബിഗ് ബോസിനകത്ത് വളരെ നല്ല സുഹൃത്തുക്കൾ ആയിരുന്നു ദിൽഷയും റോബിനും ബ്ലെസ്ലിയും . പുറത്തിറങ്ങിയപ്പോഴും ഈ സൗഹൃദം ഇവര്‍ തുടര്‍ന്ന് പോന്നു.
എന്നാല്‍ ദില്‍ഷ വിന്നറായതോടെ നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങളെത്തുടര്‍ന്ന് റോബിനും ബ്ലെസ്ലിയുമായുള്ള സൗഹൃദം ഇനി തുടര്‍ന്ന് കൊണ്ടുപോകില്ല എന്ന് ദില്‍ഷ പറഞ്ഞിരുന്നു. ഇതും വിലയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായി. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് ദില്‍ഷ വ്യക്തമാക്കിയത്. ഇനി ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ലെന്നും ദില്‍ഷ പറഞ്ഞിരുന്നു.
ദില്‍ഷയുടെ തീരുമാനത്തെ അംഗീകരിക്കുകയാണെന്നും അത് താന്‍ ദില്‍ഷയ്ക്ക് കൊടുക്കുന്ന ബഹുമാനമാണെന്നും അറിയിച്ച് റോബിനും രംഗത്തെത്തിയിരുന്നു. പക്ഷെ ഫാൻസുകാർ വെറുതെ വിടുന്നില്ല.
ദില്‍ഷയും റോബിനും തമ്മിൽ പ്രണയിക്കണം എന്ന് കൂടുതൽ ആഗ്രഹിച്ചത് ഇവരുടെ ആരാധകരാണ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും അത് നടക്കാതെ പോയി. ഇപ്പോള്‍ റോബിനുമായുള്ള പിണക്കം മാറ്റാന്‍ ആവശ്യപ്പെടുകയാണ് ആരാധകര്‍. ദില്‍ഷ പങ്കുവെക്കുന്ന ഓരോ പോസ്റ്റിലും ഇത് കാണാം.
കഴിഞ്ഞ ദിവസം സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ എത്തിയ ഫോട്ടോഷൂട്ട് ദില്‍ഷ പങ്കുവെച്ചിരുന്നു. അതിമനോഹരമായ ലുക്കിലാണ് ദില്‍ഷ എത്തിയത്. പട്ട് സാരിയില്‍ ട്രെഡീഷണല്‍ ആഭരണങ്ങള്‍ അണിഞ്ഞ്, മുടിയില്‍ മുല്ലപ്പൂ ചൂടിയാണ് ദില്‍ഷ എത്തിയത്. ഈ ചിത്രങ്ങളൊക്കെ നിമിഷ നേരങ്ങള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായത്. ഈ ചിത്രത്തിന്റെ കമന്റ് ബോക്‌സിലും ആരാധകര്‍ ആവശ്യപ്പെടുന്നത് റോബിനുമായുള്ള പിണക്കങ്ങള്‍ പറഞ്ഞ് തീര്‍ത്ത് രണ്ടാളും ഒന്നിക്കാൻ ആണ്.
അതേസമയം, ദില്‍ഷയുടെ പേരിലാണ് റോബിനും ബ്ലെസ്ലിയും തമ്മിലും ചെറിയ പിണക്കങ്ങള്‍ ഉണ്ടാകുന്നത്. ബിഗ് ബോസ് ഫൈനലിനോട് അടുക്കുമ്പോഴായിരുന്നു ബ്ലെസ്ലിക്കെതിരെ റോബിന്‍ രംഗത്ത് വന്നത്. റോബിനെതിരെ ബ്ലെസ്ലിയുടെ സഹോദരനും രംഗത്ത് എത്തിയിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ചു കാലങ്ങളായി റോബിന്‍ ബ്ലെസ്ലി ഫാന്‍സുകള്‍ തമ്മിലും സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍ നടക്കുകയായിരുന്നു.
തര്‍ക്കം ഒരു പരിധിയ്ക്കപ്പുറം കടന്നപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ഇതില്‍ മറ്റൊരാളും ഇടപെടേണ്ടതില്ലന്നും പറഞ്ഞ് റോബിന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ബ്ലെസ്ലിയോട് താന്‍ സംസാരിച്ചിരുന്നതായി റോബിന്‍ തന്നെ വ്യക്തമാക്കിയിരുന്നു.
ഇരുവരും സംസാരിച്ച് അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലെസ്ലിയുടെ വീട്ടിലേയ്ക്ക് റോബിന്‍ എത്തുന്നത്. ബ്ലെസ്ലിയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കുകയും ബ്ലെസ്ലിയുമായി ഡാന്‍സും ചെയ്താണ് ഇരുവരും മടങ്ങിയത്.
about biggboss
