തെറ്റ് ചെയ്തത് തിരുത്തിഅത്ര ഡെക്കറേഷന് മതിയാവും ! ഇത് ഔദാര്യമല്ല, ആവശ്യമാണെന്ന് മനസ്സിലാക്കണമെന്ന് ബ്ലെസ്സിയുടെ സഹോദരന് !
ബിഗ് ബോസ്സിന്റെ സംഭവബഹുലമായൊരു സീസണ് ആണ് അടുത്തിടെ അവസാനിച്ചത്. ദില്‍ഷ പ്രസന്നന് ആണ് ബിഗ് ബോസ് മലയാളം സീസണ് 4 ന്റെ വിജയി. ഇതാദ്യമായിട്ടാണ് മലയാളം ബിഗ് ബോസില്‍ ഒരു വനിത വിന്നറാകുന്നത്. നിരവധി താരങ്ങളേയും ഇത്തവണത്തെ സീസണിലൂടെ ആരാധകര്‍ക്ക് ലഭിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസണ് 4 ലെ ശക്തരായ താരങ്ങളായിരുന്നു ബ്ലെസ്ലിയും റോബിനും. ഇരുവരും തമ്മിലുള്ള സൗഹൃദം ആരാധകര്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ സഹതാരത്തെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് റോബിന് ഷോയില്‍ നി്ന്നും പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് റോബിനും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദം ഉലയുന്നതിനും പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹിച്ചിരിക്കുകയാണ് ബ്ലെസ്ലിയും റോബിനും. കഴിഞ്ഞ ദിവസം ബ്ലെസ്ലിയുടെ വീട്ടിലേക്ക് റോബിനെത്തിയിരുന്നു. ഇപ്പോഴിതാ റോബിന്റെ ഗൃഹസന്ദര്ശനത്തെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബ്ലെസ്ലിയുടെ സഹോദരന്.
hence Proved! അത് പോലെ കുറച്ചു യൂട്യൂബ് ചാനലുകള്‍ വരും. കെട്ടിപിടിച്ചു റോബിന് , ചേര്‍ത്ത് പിടിച്ചു റോബിന് എന്നൊക്കെ തമ്പ് നെയില്‍ കൊടുത്തിട്ട്. തെറ്റ് ചെയ്തത് തിരുത്തി. അത്ര ഡെക്കറേഷന് മതിയാവും. ? ഇത് ഔദാര്യമല്ല. ആവശ്യമാണെന്ന് മനസ്സിലാക്കണം. എന്നായിരുന്നു ബ്ലെസ്സിയുടെ സഹോദരന് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
റോബിന് വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. റോബിന് കാര്യങ്ങളൊക്കെ സംസാരിച്ചു. റോബിന്റെ തെറ്റ് റോബിന് മനസിലായി. റോബിന് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞു. ആ സമയത്ത് എടുത്ത് ചാടി ചെയ്തതാണ്. ബ്ലെസ്ലി അങ്ങനൊരു ഉദ്ദേശത്തോടെ ചെയ്തതല്ലെന്ന് റോബിന് സമ്മതിച്ചിട്ടുണ്ട്. എന്നേയും വീഡിയോ കോള്‍ ചെയ്തിരുന്നു. സംസാരിച്ചു. കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. ഞാനും റോബിനും തമ്മില്‍ ഇനി പ്രശ്നങ്ങളൊന്നുമില്ലെന്നും ബ്ലെസ്ലിയുടെ സഹോദരന് പറയുന്നു.
ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ബ്ലെസ്ലിയോട് സോറി പറഞ്ഞുവെന്ന് കേട്ടപ്പോഴെ എനിക്ക് റോബിനോടുള്ള പ്രശ്നം ഇല്ലാതായി. പക്ഷെ റോബിന്റെ കുറച്ച് ഫാന്‍സുണ്ട്, അപ്പോഴും പറയുന്നു ഇപ്പോഴും പറയുന്നു, കോമ്പോയുമായി നടക്കുന്നവര്‍. ഇവന്മാരേയും കെട്ടിക്കരുതേ. ബ്ലെസ്ലിയേയും റോബിനേയും കെട്ടിക്കാന്‍ നടക്കരുതെന്നും ബ്ലെസ്ലിയുടെ സഹോദരന് പറയുന്നുണ്ട്.
എല്ലാം വിടൂ… ഞാന്‍ അതിനുള്ളില്‍ ബ്ലെസ്ലിയെ സപ്പോര്‍ട്ട് ചെയ്തിട്ടേയുള്ളൂ. വെളിയില്‍ വന്ന ശേഷം നടന്നത് സംഭവിച്ച് പോയതാണ്. ശവത്തില്‍ കുത്തരുത്…. ഞാന്‍ എടുത്ത് ചാടിയപ്പോള്‍ സംഭവിച്ചതാണ് ഇതെല്ലാം. ഞാന്‍ പലവട്ടം ബ്ലെസ്ലിയെ കോണ്ടാക്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നു പക്ഷെ പറ്റിയില്ല’ എന്നായിരുന്നു ബ്ലെസ്ലിയുടെ വീട്ടിലെത്തിയെ റോബിന് പറഞ്ഞത്. റോബിന് ഏറ്റവും കൂടുതല്‍ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നത് ബ്ലെസ്ലിയുടെ സഹോദരനുമായിട്ടായിരുന്നു. അതിനാല്‍ ബ്ലെസ്ലിയുടെ സഹോദരനെ വീഡിയോ കോള്‍ ചെയ്യുകയായിരുന്നു. പിന്നാലെ ബ്ലെസ്ലിയും റോബിനും ഒരുമിച്ച് ഡാന്‍സ് കളിക്കുന്ന വീഡിയോയും പങ്കുവച്ചിരുന്നു.
ദില്‍ഷ പ്രസന്നനാണ് ബിഗ് ബോസ് സീസണ് ഫോറില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. മൂന്നാം സ്ഥാനത്ത് റിയാസും നാലാം സ്ഥാനത്ത് ലക്ഷ്മിപ്രിയയും അഞ്ചാം സ്ഥാനത്ത് ധന്യയും ആറാം സ്ഥാനത്ത് സൂരജും എത്തിയിരുന്നു. ഷോയില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുണ്ടായിരുന്ന താരമായിരുന്നു റോബിന്. എന്നാല്‍ റിയാസിനെ കയ്യേറ്റം ചെയ്തിനെ തുടര്‍ന്ന് താരത്തെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.
