Connect with us

കിളവി ലുക്ക്‌ പുട്ടി കൂടിപ്പോയാലോ അമ്മച്ചി.., മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയത്; എന്തിനാണ് ദിൽഷയെ പിന്തുടരുന്നത്?; ബിഗ് ബോസും കഴിഞ്ഞു റോബിനും തണുത്തു; ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടിന് നേരെയുള്ള സൈബർ ആക്രമണം; പ്രതികരണങ്ങൾ കാണാം…!

TV Shows

കിളവി ലുക്ക്‌ പുട്ടി കൂടിപ്പോയാലോ അമ്മച്ചി.., മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയത്; എന്തിനാണ് ദിൽഷയെ പിന്തുടരുന്നത്?; ബിഗ് ബോസും കഴിഞ്ഞു റോബിനും തണുത്തു; ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടിന് നേരെയുള്ള സൈബർ ആക്രമണം; പ്രതികരണങ്ങൾ കാണാം…!

കിളവി ലുക്ക്‌ പുട്ടി കൂടിപ്പോയാലോ അമ്മച്ചി.., മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയത്; എന്തിനാണ് ദിൽഷയെ പിന്തുടരുന്നത്?; ബിഗ് ബോസും കഴിഞ്ഞു റോബിനും തണുത്തു; ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടിന് നേരെയുള്ള സൈബർ ആക്രമണം; പ്രതികരണങ്ങൾ കാണാം…!

ബിഗ് ബോസ് മലയാളം സീസൺ 4 മുൻ സീസണിനെ അപേക്ഷിച്ച് വൻപിച്ച വിജയം ആയിരുന്നു. പ്രേക്ഷകർ ഒന്നടങ്കം വോട്ടിങ്ങിലൂടെ ടൈറ്റിൽ വിജയി ആയി തെരഞ്ഞെടുത്തത് ദിൽഷ പ്രസന്നനെ ആയിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഒരു പെൺകുട്ടി വിജയി ആകുന്നത് .

അതേസമയം, ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആയി പുറത്തിറങ്ങിയ ദിൽഷയെ വരവേറ്റത് വിമർശങ്ങൾ
മാത്രമായിരുന്നു. അർഹിക്കാത്ത വിജയമായിരുന്നു ദിൽഷ നേടിയത് എന്നായിരുന്നു പ്രധാനവിമർശനം. ബിഗ് ബോസിലെ തന്നെ മറ്റു മത്സരാർഥികളായിരുന്ന റോബിന്റേയും ബ്ലെസ്‌ലിയുടേയും ഫാൻസുകാർ വോട്ട് ചെയ്തതു കൊണ്ടാണ് ദിൽഷ ജയിച്ചതെന്നും വിമർശനങ്ങളുയർന്നു.

ആദ്യമായിട്ടായിരിക്കും വിജയി ആയ ഒരാൾക്ക് സങ്കടമുണ്ടാകുന്നതെന്ന് പറഞ്ഞ് ഇതിന് പിന്നാലെ ഒരു വീഡിയോയുമായി ദിൽഷ എത്തിയിരുന്നു. വിജയി ആയി തന്റെ പേര് പ്രഖ്യാപിക്കുമ്പോൾ സഹമത്സരാർഥികളാരും തന്നെ അഭിനന്ദിക്കുകയോ തനിക്കു വേണ്ടി കൈയ്യടിയ്ക്കുകയോ ചെയ്തില്ലെന്നായിരുന്നു ദിൽഷ പറഞ്ഞത്.

ബ്ലെസ്‌ലിയും റോബിനും തനിക്ക് വേണ്ടി സംസാരിച്ചില്ലെന്നും ഒരു പാവയെപ്പോലെ രണ്ട് പേരും തന്നെ തട്ടിക്കളിക്കുകയാണെന്നും ദിൽഷ പിന്നീട് ആരോപിച്ചു . ഇനി ഇരുവരുമായും യാതൊരുവിധ സൗഹൃദവും ഉണ്ടാകില്ലെന്നും ദിൽഷ അടുത്തിടെ ഒരു വീഡിയോയിലൂടെ അറിയിക്കുകയുണ്ടായി. അതോടെ ദിൽറോബ്‌ എന്ന കോംബോയ്ക്ക് ഒരു തീരുമാനം ആവുകയും ചെയ്തു.

“എന്നാൽ ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും അതൊന്നും തന്നെ തെല്ലും ബാധിച്ചിട്ടില്ല എന്നു തന്നെയാണ് ദിൽഷയുടേതായി പുറത്തുവരുന്ന ഓരോ വീഡിയോയിലും പോസ്റ്റുകളിലും വ്യക്തമാകുന്നത്. ഷോയിൽ നിന്ന് പുറത്തു വന്നതിന് ശേഷം ഫോട്ടോഷൂട്ടുകളുടേയും ഉദ്ഘാടനങ്ങളുടേയും പരിപാടികളുടേയുമൊക്കെ തിരക്കുകളിലാണ് ദിൽഷയിപ്പോൾ. അടുത്തിടെ ടൂൾബോക്സ് വെ‍ഡിംഗ്സിന് വേണ്ടി ദിൽഷ ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

ബ്രൈഡൽ ലുക്കിലാണ് ദിൽഷ ഫോട്ടോഷൂട്ടിൽ തിളങ്ങിയത്. ഇളം പച്ച നിറത്തിലെ സാരി ധരിച്ച് അതിമനോഹരിയാണ് ദിൽഷ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സഹസ്ര ബ്രൈഡൽ സ്റ്റുഡിയോ ആണ് ദിൽഷയുടെ ലുക്കിന് പിന്നിൽ. കുപ്പിവളകളും മാലയും നെറ്റി ചുട്ടിയുമൊക്കെ ധരിച്ച് ഒരു വധുവിനെ പോലെ തന്നെയാണ് ദിൽഷയുടെ ചിത്രങ്ങൾ.

ദിൽഷയുടെ ചിത്രങ്ങൾക്ക് നേരെ വീണ്ടും സൈബർ ആക്രമണം ഉയർന്നിരിക്കുകയാണ്. കിളവി ലുക്ക്‌ പുട്ടി കൂടിപ്പോയാലോ അമ്മച്ചി.., മേക്കപ്പ് ലേശം കൂടിപ്പോയോ ചേച്ചി, പറക്കും തളികയിലെ പെണ്ണിനെ പോലെയുണ്ട്, ഡോക്ടറിന്റെയും ബ്ലെസ്സ്ലിയുടേയും പുതിയ റീൽസ് കണ്ടു കുരുപൊട്ടി ഇട്ട പോസ്റ്റാണെന്ന് ആർക്കും സംശയം ഒന്നുമില്ലല്ലല്ലോ ല്ലേ എന്നൊക്കെ പോകുന്നു കമന്റുകൾ.

മുഖവും മനസും ഒരേ പോലെ കുമ്മായം പൂശിയത്, പൊതു വേദികളിൽ പ്രത്യക്ഷപ്പെടാതെ ഒളിഞ്ഞു നടക്കുന്ന ചരിത്രത്തിലെ ഒരേ ഒരു ടൈറ്റിൽ വിന്നർ എന്നൊക്കെ പറയുന്നവരും കുറവല്ല. ഡോക്ടറുമായി സംസാരിക്കുമോ, എന്നിട്ട് പ്രശ്നങ്ങളൊക്കെ പരിഹരിക്കുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും പ്രകടനമാണ് എന്നാണ് ദിൽഷ തന്റെ ചിത്രങ്ങൾക്ക് ക്യാപഷൻ നൽകിയിരിക്കുന്നത്. മുൻപും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ദിൽഷ പങ്കുവച്ചിരുന്നു. മൂന്നാറിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ദിൽഷ പങ്കുവച്ചിരിക്കുന്നതിൽ അധികവും. ബിഗ് ബോസിന് തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറഞ്ഞു കൊണ്ട് ദിൽഷ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു.

ദിൽഷ ബിഗ് ബോസ് വിജയി ആകുമെന്ന് സഹമത്സരാർഥികളോ പ്രേക്ഷകരോ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഫിനാലെയ്ക്ക് മുന്നോടി ആയുള്ള പ്രകടനങ്ങളാണ് ദിൽഷയെ വിജയി ആക്കിയത്. ഗ്രാൻഡ് ഫിനാലെയിലേക്കുള്ള ടിക്കറ്റ് ടു ഫിനാലെയിൽ ദിൽഷ എത്തിയിരുന്നു.

ഷോ തുടങ്ങി ആദ്യമൊക്കെ പിന്നിൽ ആയിരുന്നെങ്കിലും പോകെപോകെ ടാസ്കുകളിൽ ഉൾപ്പെടെ മികച്ച പ്രകടനമായിരുന്നു ദിൽഷ നടത്തിയത്. ബ്ലെസ്‌ലി, റോബിൻ എന്നിവരുമായിട്ടായിരുന്നു ബിഗ് ബോസ് വീടിനുള്ളിൽ ദിൽഷയുടെ സൗഹൃദം. എന്നാൽ ഷോ കഴിഞ്ഞതോടെ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾ കാരണം ഇനി ഇരുവരുമായും യാതൊരു ബന്ധവുമില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു.

about dilsha

Continue Reading
You may also like...

More in TV Shows

Trending

Recent

To Top