‘ഞങ്ങളുടെ കാര്യത്തില്‍ സമാന്ത മുന്നോട്ട് പോയിരിക്കുകയാണ്. ഞാനും മുന്നോട്ട് പോയി. അതില്‍ കൂടുതലൊന്നും ലോകത്തെ അറിയിക്കണമെന്നില്ല’; ഞാന്‍ പ്രതികരിക്കും തോറും വാര്‍ത്തയാവുകയേയുള്ളൂ. ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിടുമെന്നും താരം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇരുവരുടെയും വേര്‍പിരിയല്‍ അന്ന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ വീണ്ടും സമാന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയില്‍ വാര്‍ത്തകളില്‍ നിറയുകയാണ്.
കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ വിവാഹമോചനത്തെക്കുറിച്ച് സമാന്ത സംസാരിച്ചിരുന്നു. പിന്നാലെ തന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷന് പരിപാടികള്‍ക്കിടെ ഇതേ വിഷയത്തില്‍ നാഗ ചൈതന്യയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. നടന്റെ പ്രതികരണം വളരെപ്പെട്ടെന്നാണ് വൈറലായി മാറിയത്.
‘ഞങ്ങള്‍ രണ്ടു പേര്‍ക്കും പറയാനുള്ളതെല്ലാം ആ പ്രസ്താവനയിലുണ്ടായിരുന്നു. വ്യക്തിജീവിതത്തില്‍ ഞാന്‍ എന്നും അങ്ങനെയായിരുന്നു. പങ്കുവെക്കണം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ മാധ്യമങ്ങളെ അറിയിക്കാറുണ്ട്. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും. ഞങ്ങളുടെ കാര്യത്തില്‍ സമാന്ത മുന്നോട്ട് പോയിരിക്കുകയാണ്. ഞാനും മുന്നോട്ട് പോയി. അതില്‍ കൂടുതലൊന്നും ലോകത്തെ അറിയിക്കണമെന്നില്ല’ എന്നും താരം പറഞ്ഞു.
തന്നെക്കുറിച്ചുള്ള കിംവദന്തികളെ താന്‍ അവഗണിക്കുന്നതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. സമയം കടന്നു പോകുമ്പോള്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിക്കുമെന്നാണ് നാഗ ചൈതന്യ പറയുന്നത്. ‘എന്റെ സുഹൃത്തുക്കള്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും അറിയാം. വാര്‍ത്തകള്‍ മാറി വരും. എല്ലാ ഊഹാപോഹങ്ങളും താല്‍ക്കാലികം മാത്രമാണ്. ഞാന്‍ പ്രതികരിക്കും തോറും വാര്‍ത്തയാവുകയേയുള്ളൂ. ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിടും. പതിയെ മങ്ങി പോകും’ എന്നാണ് താരം പറയുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് സുഹാസിനി. ഇപ്പോഴിതാ നടിയെ കുറിച്ച് നടൻ പാർത്ഥപൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ‘വെർഡിക്റ്റ്’ എന്ന ചിത്രത്തിന്റെ...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...