Connect with us

മമ്മൂട്ടിയെ കാണാനായി കെഎസ്ആര്‍ടിസി ബസിന്റെ മുകളില്‍ വരെ ആളുകള്‍ കയറിയല്ലോ…?; മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാന്‍ പറ്റും; ഉദ്ഘാടനത്തിനിടയിലെ തിരക്കിനെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ലഭിച്ച മറുപടി കണ്ടോ..?!

News

മലയാള സിനിമയുടെ അഭിമാനമാണ് താര രാജാവ് മെഗാസ്റ്റാർ മമ്മൂട്ടി. വില്ലത്തരത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. എന്നാൽ നായകനായി പെട്ടന്ന് തന്നെ മമ്മൂട്ടി സിനിമയിൽ ഇടം പിടിച്ചു. ഇപ്പോഴുള്ള മമ്മൂട്ടിയുടെ വിശേങ്ങൾ അറിയാൻ ആണ് മലയാളികൾക്ക് ഇഷ്ടം.

സിനിമാപ്രമോഷന് പുറമെ മറ്റ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ജനപ്രവാഹമായിരുന്നു മമ്മൂട്ടിയെ വരവേറ്റത്. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ മമ്മൂട്ടി തന്നെ ഇടപെട്ടിരുന്നു.

റോഡ് ബ്ലോക്ക് ചെയ്താല്‍ അത്യാവശ്യക്കാര്‍ ബുദ്ധിമുട്ടും. നമ്മള്‍ സന്തോഷത്തിനായി ഒത്തുചേര്‍ന്നതാണ്, അവര്‍ക്ക് ഒരുപാട് ആവശ്യങ്ങളുണ്ടാവും. അതിനാല്‍ പരിപാടി പെട്ടെന്ന് തീര്‍ത്ത് ഞാന്‍ മടങ്ങുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടിയുടെ നിലപാടിന് കൈയ്യടിയുമായി ആരാധകരെത്തിയിരുന്നു.

മമ്മൂട്ടിയെ കാണാനായി കെഎസ്ആര്‍ടിസി ബസിന്റെ മുകളില്‍ വരെ ആളുകള്‍ കയറിയല്ലോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഈ കമന്റിന് മറുപടിയുമായി ഹരിപ്പാട് കെഎസ്ആര്‍ടിസി അധികൃതരെത്തിയിരുന്നു.

മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാന്‍ പറ്റും, സ്റ്റാന്‍ഡിന് മുകളില്‍ വരെ ആളുകള്‍ കയറിയെന്നായിരുന്നു മറുപടി. ഈ മറുപടി സോഷ്യല്‍മീഡിയയിലൂടെ വൈറലാകുകയാണ് . മമ്മൂക്കയോടുള്ള സ്നേഹം ആണ് ഇതിലൂടെ മനസിലാക്കാൻ സാധിക്കുക.

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. കഥാപാത്രത്തിന്റെ വ്യത്യസ്തതകളാണ് എപ്പോഴും തന്നെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

about mammootty

More in News

Trending

Recent

To Top