മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന ‘മഞ്ഞുരുകും കാലം’ പരമ്പരയിലെ ജാനിക്കുട്ടിയെ മലയാളികൾ അത്ര പെട്ടന്നൊന്നും മറക്കില്ല. നിരഞ്ജന എന്നതിലുപരിയായി ജാനിക്കുട്ടി എന്ന് പറഞ്ഞാലാണ് ആളെ ആരാധകര്‍ക്ക് മനസ്സിലാകുകയുള്ളു. മഞ്ഞുരുകും കാലം എന്ന പരമ്പര കൂടാതെ പല പരസ്യങ്ങളിലും നിരഞ്ജന അഭിനയിച്ചിട്ടുണ്ട്.
ഈ പരമ്പരയ്ക്ക് ശേഷം നിരഞ്ജനയെ തേടി നിരവധി അവസരങ്ങളാണ് എത്തിയത്. അധ്യാപക ദമ്പതിമാരായ പ്രേംജിയുടേയും മോനിഷയുടേയും ഏകമകളാണ് നിരഞ്ജന. ഇപ്പോൾ നിരഞ്ജനയുടെ ഒരു പുതിയ ലുക്കാണ് വൈറലാകുന്നത്. തന്റെ നീളൻ മുടി കുറച്ച് മുറിച്ച് സുന്ദരിയായതിന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
മുടി മുഴുവൻ മുറിച്ച് കളയാതെ അറ്റം മുറിച്ച് സ്പാ ചെയ്തിരിക്കുകയാണ് താരം. പുത്തൻ ലുക്കിൽ ജാനിയെ കണ്ടതിന്റെ സന്തോഷത്തിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ. നിലവിൽ ഏഴാം ക്ലാസിലാണ് നിരഞ്ജന പഠിക്കുന്നത്. പിങ്ക് നിറത്തിലെ ഫ്രോക്ക് അണിഞ്ഞെത്തിയിരിക്കുന്ന നിരഞ്ജനയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ജോയ്സിയുടെ മഞ്ഞുരുകും കാലം എന്ന പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ള പരമ്പരയ്ക്ക് വളരെ നല്ല അഭിപ്രായമാണ് ഉണ്ടായിരുന്നത്. പരമ്പരയില്‍ ഒട്ടേറെ ജാനിമാര്‍ വന്ന് പോകുന്നെങ്കിലും, അഭിനയം കൊണ്ട്, ആരാധകരുടെ പ്രിയപ്പെട്ട ജാനിയായി മാറിയത് നിരഞ്ജനയായിരുന്നു.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...