News
കല്യാണക്കാര്യം പറഞ്ഞ് ഇനി ആരും ഇങ്ങോട്ട് വരണ്ട, അക്കാര്യത്തിൽ ഒരു തീരുമാനം ആയി; സനുഷയുടെ ജീവിതത്തിൽ ഇനി കല്യാണം ഉണ്ടാകില്ലേ…?; നിരാശയോടെ സനുഷയുടെ ആരാധകർ!
കല്യാണക്കാര്യം പറഞ്ഞ് ഇനി ആരും ഇങ്ങോട്ട് വരണ്ട, അക്കാര്യത്തിൽ ഒരു തീരുമാനം ആയി; സനുഷയുടെ ജീവിതത്തിൽ ഇനി കല്യാണം ഉണ്ടാകില്ലേ…?; നിരാശയോടെ സനുഷയുടെ ആരാധകർ!
ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് മറ്റു ഭാഷകളിൽ ഉൾപ്പടെ നായികയായി തിളങ്ങിയ താരമാണ് സനുഷ സന്തോഷ്. സോഷ്യൽ മീഡിയയിൽ സജീവമാണ് സനുഷ. തൻ്റെ പുതിയ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരെ അറിയിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം സനുഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു റീൽസ് ആണ് ഇപ്പോൾ താരത്തെ കുറിച്ചുള്ള ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.
വിവാഹത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സനുഷയുടെ ജീവിതത്തിൽ ഇനി കല്യാണം ഉണ്ടാകില്ലെന്നാണ് പറഞ്ഞത്, പക്ഷെ അത് സനുഷ അല്ല പറഞ്ഞത്,
ഇൻസ്റ്റഗ്രാമാണ്. വളരെ രസകരമായാണ് സനുഷ ആ വീഡിയോ ചെയിതിരിക്കുന്നത്.
സനുഷ സന്തോഷ് പങ്കുവച്ച ഏറ്റവും പുതിയ റീൽസിലാണ് ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് പറയുന്നത്. ‘ഞാൻ എപ്പോൾ കല്യാണം കഴിക്കും’ എന്ന ചോദ്യത്തിന് ഇൻസ്റ്റഗ്രാം നൽകുന്ന മറുപടിയാണ് ‘ഒരിക്കലും അത് സംഭവിയ്ക്കില്ല’ എന്ന്.
പ്രായപൂർത്തിയായ ഏതൊരു വ്യക്തിയും നേരിടുന്ന ഒരു ചോദ്യമാണ് പ്രായമായില്ലേ, വിവാഹം കഴിക്കുന്നില്ലേ എന്നൊക്കെ. സിനിമാ താരങ്ങളുടെ വിവാഹ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും കൂടുതൽ താത്പര്യമാണ്. പക്ഷെ സനുഷ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഒരു മുൻകൂർ ജാമ്യം ആണെന്നാണ് ആരാധകർ പറയുന്നത്.
‘ലോല ലോല’ എന്ന പശ്ചാത്തല സംഗീതത്തോട് കൂടിയാണ് റീൽസ് സനുഷ പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് റീൽസിന് ലഭിക്കുന്നത്. ഇൻസ്റ്റഗ്രാമിന്റെ ഈ തീരുമാനം കേട്ട് സനുഷയുടെ ‘ലോല ഹൃദയം’ തകർന്നെന്നും ചെറുക്കൻ രക്ഷപെട്ടു എന്നു തുടങ്ങി നിരവധി കമന്റുകൾ ഇതിനോടകം തന്നെ താരത്തിന് ലഭിച്ചു.
ചിലർ വളരെ ഗൗരവമായി സനുഷയെ ഉപദേശിക്കുന്നും ഉണ്ട്, ‘കല്യാണം കഴിക്കരുത് കേട്ടോ, ഇതുപോലെ എന്നും സന്തോഷത്തോടെ, സ്വാതന്ത്രിയത്തോടെ ഇരിക്കുന്നത് തന്നെയാണ് നല്ലത്’ എന്നാണ് ചില കമന്റുകൾ.
about sanusha