Actress
അവന് ചമ്മലാ, അവനെ വിട്ടേക്കെന്ന് നൈല ഉഷ; പാപ്പന്‍ കാണാന്‍ മകനൊപ്പം നടി, വീഡിയോ ശ്രദ്ധ നേടുന്നു
അവന് ചമ്മലാ, അവനെ വിട്ടേക്കെന്ന് നൈല ഉഷ; പാപ്പന്‍ കാണാന്‍ മകനൊപ്പം നടി, വീഡിയോ ശ്രദ്ധ നേടുന്നു
സുരേഷ് ഗോപി ചിത്രം പാപ്പനിൽ നൈല ഉഷയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നാന്‍സി ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമ കാണാന്‍ മകന്‍ ആര്‍ണവിനൊപ്പം നടി നൈല ഉഷ തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ഇവരുടെ വീഡിയോ ശ്രദ്ധ നേടുകയാണ്
ജോഷിയുടെ കഴിഞ്ഞ ചിത്രമായ പൊറിഞ്ചു മറിയം ജോസിലും നൈല ഉഷയായിരുന്നു നായികയായി എത്തിയത്. മറിയം എന്ന ടൈറ്റില്‍ കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു നൈല കാഴ്ച വച്ചത്. ഈ വര്‍ഷം നൈല നായികയായി എത്തുന്ന രണ്ടാമത്തെ സിനിമയാണ് പാപ്പന്‍.
ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ആര്‍.ജെ ഷാനാണ്. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ചിത്രത്തില്‍, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ക്യൂബ്സ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം, ഡേവിഡ് കാച്ചപ്പിള്ളിയും ഷരീഫ് മുഹമ്മദും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
