News
അര്‍ധരാത്രിയില്‍ ജീവയ്ക്ക് ഒരു പെണ്‍കുട്ടിയുടെ മെസേജ് വന്നാല്‍ അപര്‍ണ എങ്ങനെ പ്രതികരിക്കും?; പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നതിനെ കുറിച്ച് അപര്‍ണയും ജീവയും!
അര്‍ധരാത്രിയില്‍ ജീവയ്ക്ക് ഒരു പെണ്‍കുട്ടിയുടെ മെസേജ് വന്നാല്‍ അപര്‍ണ എങ്ങനെ പ്രതികരിക്കും?; പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നതിനെ കുറിച്ച് അപര്‍ണയും ജീവയും!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ് താരദമ്പതിമാരാണ് അപര്‍ണയെയും ജീവയെയും. ചാനല്‍ അവതാരകരായി കരിയര്‍ തുടങ്ങിയ ഇരുവരും വളരെ പെട്ടെന്ന് തന്നെ വിവാഹിതരായി. ഇപ്പോള്‍ ഏഴ് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതവുമായി മുന്നോട്ട് പോവുകയാണ്. ഇവരെ പോലെ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഉണ്ടാവും.
അത്രത്തോളം രസകരമായിട്ടുള്ള ജീവിതമാണ് രണ്ടാളുടെയും. ഇത്രയും സന്തോഷത്തോടെ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ചോദിച്ചാല്‍ രണ്ടാള്‍ക്കും ഒത്തിരി പറയാനുണ്ടാവും. ഇതുവരെയുള്ള ദാമ്പത്യ ജീവിതത്തെ കുറിച്ച് അശ്വതി ശ്രീകാന്തിന്റെ പരിപാടിയില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് താരങ്ങള്‍.
താരങ്ങൾ പറഞ്ഞ വാക്കുകൾ വായിക്കാം…”ഞങ്ങളെ പോലെ കപ്പിള്‍സ് ആവണമെന്ന് ആഗ്രഹം പറയുന്ന ഒരുപാട് പേരുണ്ട്. കല്യാണത്തിന് മുന്‍പ് ഇതുപോലെയാവുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ലെന്നാണ് ജീവയും അപര്‍ണയും പറയുന്നത്. ഇനിയങ്ങോട്ട് ഒറ്റക്കല്ല ജീവിതത്തില്‍ ഒരാള്‍ കൂടെയുണ്ടെന്ന ഉപദേശമാണ് എനിക്ക് വിവാഹത്തിന് മുന്‍പ് കിട്ടിയതെന്ന് ജീവ പറഞ്ഞു. സ്വന്തം വീട്ടില്‍ പണി എടുക്കാത്ത എന്നോട് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി അടുക്കളയില്‍ കയറണമെന്ന് അമ്മ ഉപദേശിച്ചതായി അപര്‍ണയും പറയുന്നു.
പരസ്പരം മനസിലാക്കിയതിന് ശേഷം വിവാഹം കഴിക്കണമെന്നാണ് എല്ലാവരും പറയുന്നത്. ഞങ്ങളുടെ കേസ് വെച്ച് പറയുകയാണെങ്കില്‍ വിവാഹം കഴിഞ്ഞിട്ട് മനസിലാക്കിയാലും മതി. അങ്ങോട്ടും ഇങ്ങോട്ടുമുള്ള തെറ്റുകളും കുറങ്ങളും സ്വീകരിച്ച് ബാലന്‍സാവണം. അങ്ങനെയാണെങ്കില്‍ അടിപൊളിയാണ്. ഞങ്ങളങ്ങനെ അടുത്തു. സാമ്പത്തികമായി ഒന്നുമില്ലായ്മയില്‍ നിന്നാണ് ജീവിതം തുടങ്ങിയതെന്ന് താരങ്ങള്‍ ഒരുപോലെ പറഞ്ഞു.
വിവാഹ വേഷത്തിന്റെ വിലയെ കുറിച്ചും ഇരുവരും വെളിപ്പെടുത്തി. ‘കല്യാണം വീട്ടുകാരുടെ കൂടെ ചെറിയൊരു ചടങ്ങായി നടത്തി റിസ്പഷന്‍ ഗ്രാന്‍ഡായി നടത്താനായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷേ അതൊന്നും നടന്നില്ല. കല്യാണത്തിന് ധരിച്ച ജീവയുടെ വേഷത്തിന് എല്ലാം കൂടെ പതിനാറ് ആയിരം രൂപ വരെ ആയിട്ടുണ്ടാവും. അപര്‍ണയുടെ വസ്ത്രത്തിന്റെ വില ഇരുപത്തിനാലായിരമാണ്’. അതൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടെന്ന് ജീവയും അപര്‍ണയും കൂട്ടിച്ചേര്‍ത്തു.
അര്‍ധരാത്രിയില്‍ ജീവയ്ക്ക് ഒരു പെണ്‍കുട്ടിയുടെ മെസേജ് വന്നാല്‍ അപര്‍ണ എങ്ങനെ പ്രതികരിക്കുമെന്നും ജീവ എങ്ങനെ അതില്‍ നിന്നും രക്ഷപ്പെടും എന്നതാണ് മറ്റൊരു ചോദ്യം. ‘ശരാശരി ഭാര്യ എങ്ങനെയാണെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ ഭാര്യ എല്ലാത്തിനും എനിക്ക് ഇളവ് തരുന്ന ആളാണ്. പരസ്പരം രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും സ്വാതന്ത്രം നല്‍കും. പരസ്പരം അവരവരുടെ സ്പേസ് നല്‍കുന്ന, ഒരുമിച്ച് വളര്‍ന്നു കൊണ്ടിരിക്കുന്ന കപ്പിള്‍സാണ് ഞങ്ങളെന്ന്’ ജീവയും അപര്‍ണയും പറഞ്ഞു.
രാത്രിയില്‍ ഒരു പെണ്‍കുട്ടിയുടെ മെസേജ് വന്നത് കൊണ്ട് പ്രത്യേകിച്ച് വലിയ കുഴപ്പമൊന്നും ഉണ്ടാവാന്‍ സാധ്യതയില്ല. ആരെങ്കിലും വിളിച്ചാല്‍ ആരാ വിളിച്ചത്, എന്താണ് കാര്യമെന്ന് മാത്രമേ ചോദിക്കൂ. നമുക്കൊന്നും രാത്രി മെസേജ് അയക്കാന്‍ ആരുമില്ലല്ലോ’ എന്ന രീതിയില്‍ രണ്ട് മൂന്ന് വര്‍ഷം കഴിഞ്ഞാലും ആ സംഭവം സംസാരത്തില്‍ വന്നേക്കും.
പരസ്പരം ഫോണ്‍ പരിശോധിക്കുന്ന ശീലം ഞങ്ങള്‍ക്കില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. ഉറങ്ങാന്‍ പോകുമ്പോഴും കുളിക്കാന്‍ പോകുമ്പോഴും പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന ദമ്പതികളല്ല ഞങ്ങളെന്ന് അപര്‍ണയും ജീവയും ഒരുപോലെ പറയുന്നു. രസകരമായ ടാസ്‌കുകളിലൂടെയാണ് വിവാഹ ജീവിതത്തെ കുറിച്ച് താരങ്ങള്‍ സംസാരിച്ചത്.
about aparnna
