Connect with us

‘ജയ് ഭീം’ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

News

‘ജയ് ഭീം’ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

‘ജയ് ഭീം’ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്

‘ജയ് ഭീം’ ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. 12-ാമത് ബെയ്ജിംഗ് മേളയിലെ ടിയന്റാൻ പുരസ്കാരത്തിനായാണ് ‘ജയ് ഭീം’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ നേട്ടത്തിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

ബെയ്ജിംഗ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇടം നേടിയ ചുരുക്കം ഇന്ത്യൻ സിനിമകളിൽ ഒന്നാണ് ‘ജയ് ഭീം’. മെൽബണിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനായും സിനിമ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ സൂര്യയുടെ ‘സുരറൈ പോട്ര്’ മികച്ച നടൻ, മികച്ച നടി, മികച്ച സംഗീത സംവിധായകൻ, മികച്ച തിരക്കഥ ഉൾപ്പടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിരുന്നു. ഇതിന് പിന്നാലെ ‘ജയ് ഭീമി’ന്റെ പുതിയ നേട്ടം കൂടി എത്തുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് ‘ജയ് ഭീം’ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. 1993 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണ് ജയ് ഭീം. ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.സൂര്യയുടെ ബാനറായ ടു ഡി എന്റര്‍ടയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. മണികണ്ഠനാണ് രചന. മണികണ്ഠന്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളി താരം ലിജോമോൾ ജോസും ശക്തമായ വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രമുഖ താരം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, ആക്ഷന്‍ കോറിയോഗ്രാഫി അന്‍ബറിബ്. വസ്ത്രലങ്കാരം പൂര്‍ണിമ രാമസ്വാമി.

More in News

Trending

Recent

To Top